പാപ്പനെക്കുറിച്ചും വര്‍ക്കിയെക്കുറിച്ചും അനൂപ് മേനോന്‍!

അനൂപ് മേനോന്‍, മുരളി ഗോപി, പാവ, മമ്മൂട്ടി, മോഹന്‍ലാല്‍
Last Modified ചൊവ്വ, 25 ഓഗസ്റ്റ് 2015 (16:12 IST)
അനൂപ് മേനോനും മുരളി ഗോപിയും നായകന്‍‌മാരാകുന്ന പുതിയ ചിത്രത്തിന് ‘പാപ്പനെക്കുറിച്ചും വര്‍ക്കിയെക്കുറിച്ചും’ എന്ന് പേരിട്ടു. ഇരുവരും എണ്‍‌പതുവയസുള്ള കൂട്ടുകാരായാണ് അഭിനയിക്കുന്നത്. പാപ്പനായി മുരളി ഗോപിയും വര്‍ക്കിയായി അനൂപ് മേനോനും അഭിനയിക്കുന്നു.

‘പാപ്പനെക്കുറിച്ചും വര്‍ക്കിയെക്കുറിച്ചും’ എന്നതുചുരുക്കി ‘പാ.വ’ എന്നാണ് ചിത്രത്തിന് പേര്. നവാഗതനായ സൂരജ് ടോം സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് അജീഷ് തോമസ്. ഡിസംബറിലാണ് ചിത്രീകരണം ആരംഭിക്കുന്നത്. ആനന്ദ് മധുസൂദനനാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത്.

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിന് തിരക്കഥയെഴുതുന്നതിന്‍റെ തിരക്കിലാണ് ഇപ്പോള്‍ മുരളി ഗോപി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ‘പാവാട’യാണ് അനൂപ് മേനോന്‍ ഇപ്പോള്‍ അഭിനയിക്കുന്ന സിനിമ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :