നേരിട്ട് തല്ലും, അതാണ് മോഹന്‍ലാലിന്‍റെ ഒരു രീതി!

WEBDUNIA|
PRO
കിരീടം പോലെ ഒരു ഗംഭീര സിനിമയുടെ ആക്ഷന്‍ കോറിയോഗ്രാഫി പലപ്പോഴും നിര്‍വഹിച്ചത് മോഹന്‍ലാല്‍ തന്നെയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നും അല്ലേ? അതുപോലെ ദൃശ്യത്തിലെ ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാലിന്‍റെ സ്റ്റണ്ട് ഡിസൈന്‍ ആണ് വര്‍ക്കൌട്ട് ആയത്. ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാലിനുള്ള മികവ് ഇന്ത്യന്‍ സിനിമാലോകത്ത് പ്രശസ്തം.

പുതിയ റിപ്പോര്‍ട്ട് ‘മിസ്റ്റര്‍ ഫ്രോഡ്’ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ്. ഒരു വലിയ ആക്ഷന്‍ സീക്വന്‍സില്‍ ഒരു ഷോട്ടില്‍ പോലും ഡ്യൂപ്പിന്‍റെ സഹായം സ്വീകരിക്കാതെയാണ് മോഹന്‍ലാല്‍ അഭിനയിച്ചതത്രേ! സിനിമയില്‍ വഴിത്തിരിവാകുന്ന ആക്ഷന്‍ രംഗത്താണ് മോഹന്‍ലാല്‍ കണ്ണും‌പൂട്ടി പറന്നടിച്ചത്.

‘ജില്ല’ എന്ന സിനിമയുടെ സ്റ്റണ്ട് മാസ്റ്ററായ സില്‍‌വയാണ് മിസ്റ്റര്‍ ഫ്രോഡിനും ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിക്കുന്നത്. ജില്ലയില്‍ തന്നെ മോഹന്‍ലാലിന്‍റെ സ്റ്റണ്ട് ടൈമിംഗില്‍ അത്ഭുതപ്പെട്ട് നിന്ന സില്‍‌വ മാസ്റ്റര്‍ ഫ്രോഡിലെ പ്രകടനം കൂടിയായതോടെ ലാല്‍ ആരാധകനായിരിക്കുകയാണ്.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ഫ്രോഡിന് സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. സിദ്ദിക്കും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :