വികാരഭരിതമാകാതിരിക്കു, ഉടുപ്പ് കണ്ടുപിടിക്കും

ആംസ്റ്റെര്‍ഡാം| WEBDUNIA|
PRO
PRO
ചിന്തകളും വികാരങ്ങള്‍ക്കും അനുസരിച്ച് നിറം മാറാന്‍ കഴിവുള്ള ഉടുപ്പുമായി നെതര്‍ലാന്‍ഡിലെ റൂസെ ഗാര്‍ഡ് സ്റ്റുഡിയോ രംഗത്ത്. ശരീരത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും കണ്ടെത്തി അത് പ്രതിഫലിപ്പിക്കാന്‍ വസ്ത്രത്തിനു കഴിയും. ഇനി ചിന്തകള്‍ ഒളിപ്പിക്കാന്‍ കഴിയില്ലെന്ന് സാരം.

ഇന്റിമസി 2.0 എന്നു പേരിട്ടിരിക്കുന്ന ഉടുപ്പ് നിര്‍മ്മിച്ചിരിക്കുന്നത് തുണിയും കൃത്രിമ ലതറും ഉപയോഗിച്ചാ‍ണ്. ഇതില്‍ മാറിടത്തിന്റെ ഭാഗത്ത് സൂക്ഷ്മമായി സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രോണിക് ഫോയിലുകളാണ് വസ്ത്രത്തിന്റെ നിറം മാറ്റത്തിനു പിന്നിലെ രഹസ്യം.

ഈ ഉടുപ്പ് ധരിച്ചിരിക്കുന്ന ആളുടെ ഹൃദയമിടിപ്പ് ഉയരുകയോ ശരീരത്തിന്റെ താപനില കൂടുകയൊ ചെയ്താല്‍ ഉടുപ്പ് പ്ലാസ്റ്റിക്കുപോലെ സുതാര്യമായി മാറും. അതേപോലെ ദേഷ്യം, വിഷമം,സന്തോഷം തുടങ്ങി ഏതുതരത്തിലുള്ള വികാരങ്ങളും വളരെ നന്നായി പ്രകടിപ്പിക്കാന്‍ ഇതിനു കഴിയുമെന്നാണ് വസ്ത്രത്തിന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

വസ്ത്രരൂപകല്‍പ്പനയില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയിട്ടുള്ള ഡാന്‍ റൂസെഗാര്‍ഡാണ് ഇതിന്റെ നിര്‍മാ‍ണത്തിനു പിന്നില്‍. ഇന്റിമസിയുടെ നിര്‍മ്മാണത്തിന് കൂടുതലായും ഇലക്ട്രോനിക് ഫോയിലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇത് ധരിച്ചിട്ടുണ്ടോ എന്ന് കണ്ടു പിടിക്കുക പ്രയാസമാണ്. എന്നാല്‍ ഇന്റിമസി 2.0 ഭാഗികമായേ സുതാര്യ്മാവുകയുള്ളു.

കറുപ്പും വെളുപ്പും നിറത്തിലാണ് നിലവില്‍ ഊടുപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. ടെക്നോ പൊയെട്രി എന്നാണ് ഇന്റിമസിക്ക് ഫാഷന്‍ ലോകത്ത് കിട്ടിയിരിക്കുന്ന പേര്. വെറുമൊരു സങ്കെതികത്വത്തിനു മാത്രമല്ല നമ്മുടെ സ്വകാര്യത നമുക്ക് എത്രമാത്രം വലുതാണ് എന്ന് ലോകത്തെ അറിയിക്കാനുള്ള മാര്‍ഗം കൂടിയാണ് ഇന്റിമസിയുടെ വരവെന്ന് ഡാന്‍ റൂസെഗാര്‍ഡ് പറയുന്നു.

കണ്ടുമടുത്ത ഫാഷന്‍ സങ്കല്‍പ്പങ്ങളെ മാറ്റിമറിക്കുക തന്റെ ലക്ഷ്യമാണെന്നും റൂസെഗാര്‍ഡ് പറഞ്ഞു. ഇന്റിമസിയുടെ ആണ്‍ പതിപ്പും ഉടനെ കൊണ്ടുവരാനാണ് റൂസെഗാര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :