നിവിന്‍ പോളി പുതിയ ‘ലാലേട്ടന്‍’, ഫോട്ടോ വൈറലാകുന്നു!

നിവിന്‍ പോളി, ലാലേട്ടന്‍, മോഹന്‍ലാല്‍, പ്രേമം, സുരേഷ്ഗോപി
Last Modified ബുധന്‍, 1 ജൂലൈ 2015 (15:12 IST)
സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളി ഏറ്റവുമധികം താരതമ്യം ചെയ്യപ്പെടുന്നത് മോഹന്‍ലാലുമായാണ്. പഴയ ലാലേട്ടനെ ഓര്‍മ്മിപ്പിക്കുന്ന ഭാവങ്ങളാണ് നിവിന്‍ പോളിയുടേതെന്നാണ് ആരാധകരില്‍ ഭൂരിപക്ഷവും അവകാശപ്പെടുന്നത്. ലാലേട്ടന്‍റെ അഭിനയ ശൈലിയാണ് നിവിന്‍ പിന്തുടരുന്നതെന്നും അവര്‍ കണ്ടെത്തുന്നു.

അനായാസമായി ഹാസ്യവും ആക്ഷനും നൊമ്പരവുമൊക്കെ പ്രതിഫലിപ്പിക്കുന്ന ലാല്‍ സ്റ്റൈല്‍ തന്നെയാണ് നിവിന്‍ പോളിയുടെയും കൈമുതല്‍. ‘പ്രേമ’ത്തിലെ ജോര്‍ജ്ജ് ഇടയ്ക്ക് ആടുതോമയെയും മംഗലശ്ശേരി നീലകണ്ഠനെയുമൊക്കെ അനുസ്മരിപ്പിച്ചെന്നത് സത്യം. എന്തായാലും മോഹന്‍ലാലിനോടുള്ള സ്നേഹം ഇപ്പോള്‍ നിവിന്‍ പോളിക്കും മലയാളികള്‍ നല്‍കുന്നുണ്ട്.

താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ താനും സാക്ഷാല്‍ ലാലേട്ടനും ഒരുമിച്ചിരിക്കുന്ന ചിത്രം നിവിന്‍ പോളി സോഷ്യല്‍ മീഡിയയിലിട്ടു. ഈ ചിത്രം വൈറലാകുകയും ചെയ്തു. ‘പഴയ ലാലേട്ടനും പുതിയ ലാലേട്ടനും’ എന്നൊക്കെയാണ് ആരാധകര്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

‘ആക്ഷന്‍ ഹീറോ ബിജു’ എന്ന ചിത്രത്തിലാണ് നിവിന്‍ പോളി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മീശപിരിച്ചുതന്നെയാണ് അഭിനയം. മോഹന്‍ലാലിന് ശേഷം മീശപിരിച്ച് പടങ്ങള്‍ മെഗാഹിറ്റാക്കുന്ന താരമായിരിക്കുകയാണ് നിവിന്‍ പോളി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :