നിങ്ങള്‍ എന്നെ ഡൈവോഴ്സ് ചെയ്തെങ്കിലും ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു!

Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (14:49 IST)
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ സൂപ്പര്‍ ഡയറക്‍ടറായ എ ആര്‍ മുരുഗദോസിന് ഏറ്റവും പ്രിയപ്പെട്ട നടിയാണ് സമാന്ത. ‘കത്തി’ എന്ന ഒറ്റച്ചിത്രത്തിലൂടെ ആ അഭിനേത്രിയുടെ അസാധാരണമായ കഴിവുകള്‍ മനസിലാക്കിയ മുരുഗദോസ് താന്‍ നിര്‍മ്മിക്കുന്ന ‘10 എണ്‍ട്രതുക്കുള്ളേ’ എന്ന ചിത്രത്തിലും നായികയായി സമാന്തയെയാണ് നിശ്ചയിച്ചത്.

സമാന്തയെക്കുറിച്ച് ചോദിച്ചാല്‍ ‘മൈ സ്വീറ്റ് ഹാര്‍ട്ട്’ എന്നാണ് തമാശരൂപേണ മുരുഗദോസ് പ്രതികരിക്കാറുള്ളത്. ഈയിടെ ഒരു ടിവി ഷോയില്‍ രസകരമായ ഒരു സംഗതിയുണ്ടായി. “താങ്കള്‍ സംവിധാനം ചെയ്ത പുതിയ ഹിന്ദിച്ചിത്രത്തില്‍ സമാന്തയെ നായികയാക്കാതിരുന്നത് എന്ത്?” എന്നായിരുന്നു അവതാരകയുടെ ചോദ്യം.

ചിരിച്ചുകൊണ്ട് മുരുഗദോസ് പറഞ്ഞ മറുപടി - “ഞാന്‍ സമാന്തയെ ഡൈവോഴ്സ് ചെയ്തു” എന്നാണ്. എന്തായാലും ദിവസങ്ങള്‍ക്കുശേഷം മുരുഗദോസിന്‍റെ പിറന്നാള്‍ ദിനത്തില്‍ സമാന്തയുടെ ഒരു സ്പെഷ്യല്‍ വിഷ് അദ്ദേഹത്തിന് ട്വിറ്ററില്‍ ലഭിച്ചു.

“ഹാപ്പി ബെര്‍ത്ത്‌ഡേ സര്‍. എന്നെ ഡൈവോഴ്സ് ചെയ്തതിന് ശേഷവും ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു. കൂടുതല്‍ സന്തോഷവും ബ്ലോക്ബസ്റ്ററുകളും ഉണ്ടാകട്ടെ” - എന്നാണ് ആശംസിച്ചത്.

ഉടന്‍ തന്നെ വന്നു മുരുഗദോസിന്‍റെ മറുപടി - “ഹഹഹ... സമാന്ത... നീ എന്‍റെ എപ്പോഴത്തെയും സ്വീറ്റ് ഹാര്‍ട്ട് ആണെന്ന് അറിയില്ലേ?”.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :