നടിയുടെ വീഡിയോ വിദേശത്തുനിന്ന് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ നീക്കം? ജാഗ്രത പാലിച്ച് സൈബർ പൊലീസ്

Dileep, Pulser Suni, Appunni, Mukesh, Video, Kavya, ദിലീപ്, പൾസർ സുനി, അപ്പുണ്ണി, മുകേഷ്, വീഡിയോ, കാവ്യ
BIJU| Last Modified തിങ്കള്‍, 17 ജൂലൈ 2017 (16:14 IST)
നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ വിദേശത്തേക്ക് കടത്തിയെന്ന് ഉറപ്പുകിട്ടിയതോടെ സൈബർ പൊലീസ് ജാഗ്രത പാലിക്കുകയാണ്. നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ വിദേശത്തുനിന്ന് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തേക്കുമെന്ന് വിവരം ലഭിച്ചതോടെ അത് എങ്ങനെയും തടയാനുള്ള ശ്രമത്തിലാണ് സൈബർ പൊലീസ്. രണ്ടാഴ്ച മുമ്പാണ് ദിലീപ് സുഹൃത്തുവഴി ഈ ഫോൺ വിദേശത്തേക്ക് കടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

നടിയുടെ ദൃശ്യങ്ങൾ അഭിഭാഷകനായ പ്രതീഷ് ചാക്കോ വഴിയാണ് ദിലീപിൽ എത്തിയത്. ഈ ഫോൺ വിദേശത്തേക്ക് ഒരു സുഹൃത്തുവഴി ദിലീപ് കടത്തിയെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം. ഒറിജിനൽ വീഡിയോയുടെ നിരവധി പകർപ്പുകൾ ഇതിനകം തന്നെ ഈ സംഘം എടുത്തിട്ടുണ്ടെന്നാണ് സൂചന. വിദേശത്തേക്ക് കടത്തിയ ഫോണിൽ നിന്ന് ലഭിക്കുന്ന വീഡിയോ അവിടെ നിന്ന് അപ്‌ലോഡ് ചെയ്യാൻ നീക്കമുണ്ടെന്നാണ് പൊലീസിന് ലഭിച്ച റിപ്പോർട്ട്. ഇത് തടയാനാവശ്യമായ നടപടികളാണ് സൈബർ പൊലീസ് ഇപ്പോൾ ചെയ്യുന്നത്.

നടിയുടെ ദൃശ്യങ്ങളുടെ ഒരു പകർപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത് പൂർണമായ വീഡിയോ ദൃശ്യങ്ങളല്ലെന്നാണ് സൂചന. യഥാർത്ഥ വീഡിയോയുടെ ഒരു ഭാഗം മാത്രമാണ് പൊലീസിന് ലഭിച്ചതെന്നാണ് അറിയുന്നത്. ഈ വീഡിയോ ദൃശ്യങ്ങളുടെ ഒറിജിനൽ അടക്കം ഇതുവരെയുള്ള എല്ലാ പകർപ്പുകളും പിടിച്ചെടുക്കാൻ കഴിയുമോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. എന്നാൽ ഇത് എത്രമാത്രം ഫലപ്രദമാണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.

ദിലീപിന്റെ സഹായിയായ അപ്പുണ്ണി പിടിയിലായാൽ നടിയുടെ വീഡിയോ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭിക്കുമെന്ന വിശ്വസം പൊലീസിനുണ്ട്. അപ്പുണ്ണി പിടിയിലാകുന്നതിന് മുമ്പ് ജാമ്യം നേടാനാണ് ദിലീപിന്റെ നീക്കം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :