ദീപികയ്ക്ക് വേണ്ടി സ്വന്തം സിദ്ധാര്‍ത്ഥ്

WEBDUNIA|
PRO
ദീപിക പദുക്കോണ്‍ പറയുന്നത് സിദ്ധാര്‍ത്ഥ് മല്യ ‘ജസ്റ്റ് ഫ്രണ്ട്’ ആണെന്നാണ്. പക്ഷേ, സിദ്ധാര്‍ത്ഥ് ദീപികയ്ക്ക് നല്‍കുന്ന കരുതല്‍ അതിലും ഏറെ കൂടുതലാണെന്ന് ആര്‍ക്കും മനസ്സിലാവും.

ദീപികയുടെ സൌന്ദര്യത്തില്‍ മയങ്ങിയ സിദ്ധാര്‍ത്ഥ് 16 കോടി രൂപ വില വരുന്ന ഒരു ഫ്ലാറ്റ് അവര്‍ക്ക് സമ്മാനമായി നല്‍കിയെന്ന വാര്‍ത്ത സിനിമാ ലോകത്ത് പരന്നിട്ട് അധികമായില്ല. എന്നാല്‍, ദീപികയ്ക്ക് വേണ്ടി ഇത്രയൊന്നും ചെയ്താല്‍ പോര എന്നാണത്രേ സിദ്ധാര്‍ത്ഥിന്റെ ഇപ്പോഴത്തെ നിലപാട്.

ദീപികയുടെ കൂട്ടുകെട്ട് നല്‍കിയ ഒരു പുത്തനാശയം സിദ്ധാര്‍ത്ഥ് പ്രാവര്‍ത്തികമാക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീപികയുടെ പ്രോത്സാഹനത്തില്‍ സിദ്ധാര്‍ത്ഥ് ഒരു നിര്‍മ്മാണ കമ്പനി ആരംഭിക്കാന്‍ പോവുകയാണത്രേ. പുതിയ കമ്പനി നിര്‍മ്മിക്കുന്ന ആദ്യ സിനിമയില്‍ ദീപിക തന്നെയായിരിക്കും നായിക.

ആദ്യ പദ്ധതിയുടെ ബജറ്റ് 60 കോടി രൂപയാണെന്നാണ് സൂചന. ഒരു ആക്ഷന്‍ സിനിമയിലൂടെ നിര്‍മ്മാണ രംഗത്ത് ചുവടുറപ്പിക്കാനാണ് സിദ്ധാര്‍ത്ഥിന്റെ പദ്ധതി. സിനിമയില്‍ ദീപിക ആക്ഷന്‍ റോളിലായിരിക്കും എത്തുക. എന്നാല്‍, സിദ്ധാര്‍ത്ഥോ ദീപികയോ ഇതു സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല.

എന്തായാലും, ആരും ഒരു ‘ജസ്റ്റ് ഫ്രണ്ടി’നു വേണ്ടി ഇത്രയും കാര്യങ്ങള്‍ ചെയ്യില്ല എന്നാണ് ബോളിവുഡില്‍ പരക്കുന്ന വാര്‍ത്ത.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :