ദീപികയ്ക്ക് കിട്ടിയ ആ എട്ടിന്റെ പണി ഇപ്പോള്‍ ആലിയയ്ക്കും!

ദീപികയ്ക്ക് കിട്ടിയ ആ എട്ടിന്റെ പണി ആലിയയ്ക്കും !

AISWARYA| Last Modified ബുധന്‍, 23 ഓഗസ്റ്റ് 2017 (15:34 IST)
കഴിഞ്ഞ ദിവസങ്ങളില്‍ ബോളിവുഡ് ആരാധകരെ ഞെട്ടിച്ച് നടി ഇഷ ഗുപ്തയുടെയും കല്‍ക്കി കൊച്ചിലിന്റെയും ഫോട്ടോഷൂട്ട് വൈറലായിരുന്നു. താരങ്ങള്‍ ഇന്‍‌സ്റ്റഗ്രാമിലൂടെ പങ്ക്‍ വെച്ച ചിത്രം വളരെ പെട്ടന്നു തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. നഗ്നയായും അര്‍ധനഗ്നയായു സ്വകാര്യ ഭാഗങ്ങള്‍ മാത്രം മറച്ചുവച്ച് നായികമാര്‍ ഫോട്ടോഷൂട്ട് നടത്താറുണ്ട്.
അതേ സമയം ഇത്തരത്തില്‍ ഫോട്ടോഷൂട്ട് നടത്താത്ത താരങ്ങളുടെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.

നായികമാര്‍ക്ക് നേരെയുള്ള ഇന്റര്‍നെറ്റ് ആക്രമണത്തില്‍ ഒടുവിലത്തെ ഇരയായി വീണ്ടും ആലിയ ഭട്ട്. ആലിയ പൂര്‍ണമായും നഗ്നയായി നില്‍ക്കുന്ന കവര്‍ചിത്രം ഇന്റര്‍നെറ്റില്‍ വൈറലാകുകയാണ്. ചിത്രം മോര്‍ഫ് ചെയ്തതാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാകും.

ബോളിവുഡ് നായികമാരില്‍ കുട്ടികുറുമ്പ് വിടാത്ത നടിയാണ് ആലിയ ഭട്ട്. കുട്ടിത്തം തുളുമ്പുന്ന മുഖമാണെങ്കിലും അഭിനയത്തിന്റെ കാര്യത്തില്‍ ആളു പുലിയാണ്. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങള്‍ ആര്യ സ്വന്തമാക്കിയിട്ടുണ്ട്. ബോളിവുഡിലെ മറ്റ് താരങ്ങളേപ്പോലെ തന്നെ ആലിയയും ഗോസിപ്പ് കോളങ്ങളിലെ നിറഞ്ഞ സാന്നിദ്ധ്യമാണ്.

ബിക്കിനിയും മറ്റും ധരിച്ചുള്ള ഫോട്ടോ ഷൂട്ട് നടത്തിയെങ്കിലും, പൂര്‍ണമായും നഗ്നയായി ഇത്തരമൊരു ഫോട്ടോഷൂട്ട് നടത്താന്‍ ആലിയ തയ്യാറാവില്ല എന്ന് ആരാധകര്‍ ഉറപ്പിച്ചു പറയുന്നു. അതേസമയം ആലിയയ്ക്ക് കിട്ടിയ അതേ പണി, ദിവസങ്ങള്‍ക്ക് മുന്‍പ് ദീപിക പദുക്കോണിനും കിട്ടിയിരുന്നു. പൂര്‍ണമായും നഗ്നയായി ദീപിക എത്തിയ ഈ ചിത്രവും മോര്‍ഫ് ചെയ്തതായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :