ദിലീപും മഞ്ജു വാര്യരും ഒന്നിച്ച് അഭിനയിക്കുന്നു!

Dileep, Manju Warrier, Odiyan, Mohanlal, The Great Father, ദിലീപ്, മഞ്ജു വാര്യര്‍, ഒടിയന്‍, മോഹന്‍ലാല്‍, ദി ഗ്രേറ്റ്ഫാദര്‍
BIJU| Last Modified ചൊവ്വ, 4 ഏപ്രില്‍ 2017 (16:19 IST)
ദിലീപും മഞ്ജുവാര്യരും മലയാള സിനിമാ പ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ട ജോഡിയാണ്. അവര്‍ ഒന്നിച്ചഭിനയിച്ച സിനിമകള്‍ ടിവിയില്‍ ഇപ്പോഴും നല്ല റേറ്റിംഗിലാണ് സം‌പ്രേക്ഷണം ചെയ്യുന്നത്. ഇരുവരും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത.

അവിശ്വസനീയമെന്ന് പറഞ്ഞ് തള്ളാന്‍ വരട്ടെ. അത് യാഥാര്‍ത്ഥ്യമാകുകയാണ്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഒടിയന്‍’ എന്ന സിനിമയിലാണ് ദിലീപും മഞ്ജു വാര്യരും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നത്.

ഈ ചിത്രത്തിലെ നായികയാണ് മഞ്ജു വാര്യര്‍. എന്നാല്‍ ദിലീപ് അതിഥിവേഷത്തിലാണ് എത്തുന്നത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍റെ പ്രത്യേക ക്ഷണപ്രകാരമാണ് ദിലീപ് ഈ പ്രൊജക്ടിന്‍റെ ഭാഗമാകുന്നത്. മമ്മൂട്ടിയും അമിതാഭ് ബച്ചനും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

മോഹന്‍ലാലിന്‍റെ ഈ ബ്രഹ്മാണ്ഡചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ്. അമ്പതുകോടിയോളമായിരിക്കും മുതല്‍മുടക്കെന്നാണ് വിവരം.

പീറ്റര്‍ ഹെയ്നാണ് ഒടിയന്‍റെ ആക്ഷന്‍ കോറിയോഗ്രാഫര്‍. വിഷ്വല്‍ ഇഫക്ട്സില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ചലച്ചിത്രാനുഭവമായിരിക്കും ഒടിയന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :