ദിലീപിന്‍റെ സിനിമകള്‍ ഇനി ആരും കാണില്ലേ?

ദിലീപിന്‍റെ പുതിയ സിനിമകള്‍ കുഴപ്പത്തില്‍ ?

Dileep, Kavya, Manju, Mammootty, Bhavana, Lal, Siddiq, ദിലീപ്, കാവ്യ, മഞ്ജു, മമ്മൂട്ടി, ഭാവന, ലാല്‍, സിദ്ദിക്ക്
സതിരാജ് രാമന്‍‌കുളങ്ങര| Last Updated: വെള്ളി, 2 ഡിസം‌ബര്‍ 2016 (17:32 IST)
ദിലീപും കാവ്യാ മാധവനും തമ്മിലുള്ള വിവാഹം കഴിഞ്ഞ് ദിവസങ്ങളായെങ്കിലും അതിന്‍റെ അലയൊലികള്‍ അടങ്ങിയിട്ടില്ല. പലതരത്തിലുള്ള പ്രതികരണങ്ങളും വിവാദങ്ങളും പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ദിലീപിനെതിരായും മഞ്ജു വാര്യര്‍ക്ക് അനുകൂലമായും ഒരു വികാരം നിലനില്‍ക്കുന്നുണ്ട് എന്നത് വാസ്തവമാണ്. ഇരുവരുടെയും ഫേസ്ബുക്ക് പേജുകളില്‍ വരുന്ന കമന്‍റുകളില്‍ നിന്ന് അക്കാര്യം വളരെ വേഗത്തില്‍ മനസിലാകും. മാത്രമല്ല, പൊതുസമൂഹത്തിലും മഞ്ജു വാര്യര്‍ക്ക് പിന്തുണയേറിയിട്ടുണ്ട്.

ഈ സാഹചര്യം ദിലീപ് ആരാധകരില്‍ ഒരു ആശങ്കയായി വളര്‍ന്നിട്ടുണ്ട്. ഇനി വരാനിരിക്കുന്ന ദിലീപ് ചിത്രങ്ങളുടെ ബോക്സോഫീസ് പ്രകടനത്തെ ഈ പ്രശ്നം പ്രതികൂലമായി ബാധിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

എന്നാല്‍ താരങ്ങളുടെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങള്‍ അവരുടെ സിനിമകളുടെ ഭാവിയെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് സിനിമാവ്യവസായത്തിലെ പ്രമുഖര്‍ അഭിപ്രായപ്പെടുന്നത്. പല സൂപ്പര്‍താരങ്ങളും വ്യക്തിപരമായി ഒട്ടേറെ പ്രശ്നങ്ങളെ നേരിടുന്നവരാണ്. അവരുടെ സിനിമകളെല്ലാം വമ്പന്‍ വിജയങ്ങളാകുന്നത് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു.

ദിലീപിന്‍റെ അടുത്ത റിലീസ് ‘ജോര്‍ജ്ജേട്ടന്‍സ് പൂരം’ ആണ്. പ്രൊഫസര്‍ ഡിങ്കന്‍, കമ്മാര സംഭവം, പിക്പോക്കറ്റ് തുടങ്ങിയവയാണ് ദിലീപിന്‍റെ അടുത്ത പ്രൊജക്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :