തോപ്പില്‍ ജോപ്പന് കുറച്ച് അഹങ്കാരമൊക്കെയാവാം!

തോപ്പില്‍ ജോപ്പന്‍ അഹങ്കരിച്ചോട്ടെ, അതിനുള്ള അര്‍ഹതയുണ്ട്!

Thoppil Joppan, Mammootty, Johny Antony, Nishad Koya, Mamta, Andrea, Pulimurugan, തോപ്പില്‍ ജോപ്പന്‍, മമ്മൂട്ടി, ജോണി ആന്‍റണി, നിഷാദ് കോയ, മം‌മ്ത, ആന്‍ഡ്രിയ, പുലിമുരുകന്‍
ഷാജി രഘുപതി| Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2016 (12:33 IST)
തോപ്പില്‍ ജോപ്പന്‍ അല്‍പ്പം അഹങ്കരിച്ചോട്ടെ. ആരാധകരുടെ അഭിപ്രായം ഇതാണ്. മമ്മൂട്ടി ആരാധകരുടെ മാത്രമല്ല, മലയാളത്തിലെ സിനിമാസ്വാദകരുടെയെല്ലാം അഭിപ്രായം അങ്ങനെയാണ്. കാരണം തോപ്പില്‍ ജോപ്പന് അല്‍പ്പം അഹങ്കരിക്കാനുള്ള അര്‍ഹതയൊക്കെയുണ്ട് എന്നതുതന്നെ.

സര്‍വ്വായുധങ്ങളുമായി അലറിവിളിച്ച് പാഞ്ഞടുക്കുന്ന ആയിരക്കണക്കിന് ശത്രു സൈനികരെ ഒറ്റയ്ക്ക് നിന്ന് പോരാടി വിജയം കാണുന്ന യോദ്ധാവിന്‍റെ മുഖമാണ് ഇന്ന് തോപ്പില്‍ ജോപ്പനുള്ളത്. പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തോട് ഏറ്റുമുട്ടാന്‍ ഏറെ ആയുധങ്ങളൊന്നും ജോപ്പന്‍റെ പക്കല്‍ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് ഒരേയൊരു സത്യം മാത്രം - തോപ്പില്‍ ജോപ്പന്‍ ലാളിത്യമുള്ള ഒരു നല്ല സിനിമയാണ്.

നര്‍മ്മത്തില്‍ പൊതിഞ്ഞ ലളിതമായ കുടുംബചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായാണ് ജോണി ആന്‍റണിയും മമ്മൂട്ടിയും നിഷാദ് കോയയും ചേര്‍ന്ന് തോപ്പില്‍ ജോപ്പന്‍ സൃഷ്ടിച്ചത്. കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തതോടെ തോപ്പില്‍ ജോപ്പന്‍റെ കരുത്തുവര്‍ദ്ധിച്ചു. പുലിമുരുകനോട് നേര്‍ക്കുനേര്‍ നിന്ന് ഒന്നാന്തരം മത്സരം കാഴ്ചവയ്ക്കാന്‍ ജോപ്പന് കഴിഞ്ഞു.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമൊന്നുമല്ല തോപ്പില്‍ ജോപ്പന്‍. അത്തരം അവകാശവാദവുമില്ല. പക്ഷേ, മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് ഈ സിനിമ. അണിയറപ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാം. തോപ്പില്‍ ജോപ്പനാകട്ടെ, അല്‍പ്പം അഹങ്കരിക്കുകയുമാവാം!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :