തസ്കരന്‍ 102, ബാംഗ്ലൂര്‍ ഡെയ്സ് നൂറടിച്ചു!

പെരുച്ചാഴി, രാജാധിരാജ, മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്
Last Updated: വ്യാഴം, 11 സെപ്‌റ്റംബര്‍ 2014 (13:43 IST)
കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും സിനിമകളുടെ കുത്തൊഴുക്കാണ് മലയാളത്തില്‍. ഓണത്തിന് റിലീസ് ചെയ്ത സപ്തമ ശ്രീ തസ്കരാഃ ഈ വര്‍ഷം റിലീസായ നൂറ്റിരണ്ടാം ചിത്രമാണ്. സിനിമകളുടെ എണ്ണം കൂടുമ്പോള്‍ അതിനനുസരിച്ച് വിജയങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്നത് ചിന്തിക്കേണ്ട കാര്യം.

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ബാംഗ്ലൂര്‍ ഡെയ്സ് 100 ദിവസം തികച്ച് പ്രദര്‍ശനം തുടരുകയാണ്. നിവിന്‍ പോളി, ദുല്‍ക്കര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ നായകന്‍‌മാരായ ഈ സിനിമ മലയാളത്തിലെ ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമകളുടെ പട്ടികയില്‍ മുന്‍‌നിരയിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.

ഓം ശാന്തി ഓശാന, 1983, വിക്രമാദിത്യന്‍, റിംഗ് മാസ്റ്റര്‍, ഹൌ ഓള്‍ഡ് ആര്‍ യു, സെവന്‍‌ത് ഡേ, ആംഗ്രി ബേബീസ്, മുന്നറിയിപ്പ്, ഗോഡ്സ് ഓണ്‍ കണ്‍‌ട്രി തുടങ്ങിയവയും ഈ വര്‍ഷം വിജയം കണ്ടു.

ഓണം റിലീസുകളില്‍ രാജാധിരാജയും സപ്തമ ശ്രീ തസ്കരാഃയുമാണ് കളക്ഷനില്‍ മുന്നില്‍. മികച്ച ഇനിഷ്യല്‍ കളക്ഷന്‍ നേടിയ പെരുച്ചാഴിയും മത്സരക്കളത്തിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :