തമിഴകത്ത് താരറാണിയാകാന്‍ ശ്യാമിലി, വിക്രം പ്രഭുവിന് നായിക !

വിക്രം പ്രഭു, ശ്യാമിലി, വീര ശിവാജി, മമ്മൂട്ടി, മോഹന്‍ലാല്‍
Last Modified ബുധന്‍, 26 ഓഗസ്റ്റ് 2015 (14:56 IST)
നമ്മുടെ ബേബി ശ്യാമിലി തമിഴകത്ത് തിരക്കുള്ള നായികയായി മാറുന്നു. ശ്യാമിലിയുടെ നായകനാകുന്നത് വിക്രം പ്രഭുവാണ്. ‘വീര ശിവാജി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ഗണേഷ് വിനായക്.

സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ നായികയായി ശ്യാമിലി കരാര്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ശിവ കാര്‍ത്തികേയന്‍ നായകനാവുന്ന അടുത്ത ചിത്രത്തിലും വിശാലിന്‍റെ സണ്ടക്കോഴി 2ലും നായിക ശ്യാമിലിയാണ്.

മണിരത്നത്തിന്‍റെ ‘അഞ്ജലി’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശാലിനിയുടെ സഹോദരിയായ ശ്യാമിലി ഇന്ത്യ മുഴുവന്‍ പ്രശസ്തയാകുന്നത്. പൂക്കാലം വരവായി, കിലുക്കാംപെട്ടി, മാളൂട്ടി, നിര്‍ണയം, ലാളനം, ഹരികൃഷ്ണന്‍സ് എന്നീ മലയാള ചിത്രങ്ങളിലും ശ്യാമിലി അഭിനയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :