ഡേറ്റ് കൊടുത്തെന്നുവച്ച് സ്ക്രിപ്റ്റില്ലാതെ വന്നാല്‍ എന്തുചെയ്യും? - ഫഹദ് ചോദിക്കുന്നു !

ഫഹദ് ഫാസില്‍, നസ്രിയ, അയാള്‍ ഞാനല്ല, രഞ്ജിത്, വിനീത്
Last Updated: വ്യാഴം, 30 ഏപ്രില്‍ 2015 (13:32 IST)
ഫഹദ് ഫാസില്‍ സിനിമയില്‍ നിന്ന് ഒന്നുവിട്ടുനില്‍ക്കുകയാണ്. ഓടിപ്പിടിച്ച് സിനിമ ചെയ്യുന്ന ആ ധൃതി ഇപ്പോള്‍ കാണുന്നില്ല. ‘അയാള്‍ ഞാനല്ല’ എന്ന ഒരു പ്രൊജക്ട് മാത്രമാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതിന് ശേഷം നല്ല തിരക്കഥകള്‍ റെഡിയായി വരുന്ന മുറയ്ക്ക് മാത്രം സിനിമകള്‍.

വണ്‍ ബൈ ടു, ഗോഡ്സ് ഓണ്‍ കണ്‍‌ട്രി, മണിരത്നം, ഇയ്യോബിന്‍റെ പുസ്തകം, മറിയം മുക്ക്, ഹരം - സമീപകാലത്ത് ഫഹദിന്‍റേതായി വന്ന സിനിമകള്‍ മിക്കതും ബോക്സോഫീസില്‍ മൂക്കും കുത്തിവീണവയാണ്. ഇവ പക്ഷേ മോശം സിനിമകള്‍ ആയിരുന്നില്ല. എന്തുകൊണ്ടോ തിയേറ്ററുകളില്‍ വലിയ ചലനം സൃഷ്ടിച്ചില്ല. നേരത്തേ ഡേറ്റ് കൊടുത്ത ചില നിര്‍മ്മാതാക്കള്‍ക്ക് ഫഹദ് ഫാസില്‍ അഡ്വാന്‍സ് തിരിച്ചുകൊടുത്തു എന്നും അടുത്തിടെ വന്ന വാര്‍ത്തയാണ്.

“ശരിയാണ്. അഡ്വാന്‍സ് തിരിച്ചുകൊടുത്തു. ഡേറ്റ് മാത്രം കിട്ടിയെന്നുവച്ച് സ്ക്രിപ്റ്റില്ലാതെ വന്നാല്‍ സിനിമ ചെയ്യാന്‍ പറ്റുമോ? അങ്ങനെ ചിലതൊക്കെ ഒഴിവാക്കി. പിന്നെ എനിക്കുതോന്നി, കുറച്ചുസമയം വെറുതെയിരിക്കാന്‍. പാരന്‍റ്സിന്‍റെയും ഭാര്യയുടെയും ഒപ്പം കുറച്ചുസമയം വേണം. യാത്രകള്‍ ചെയ്യണം. അല്ലാതെ ഇവിടെയിങ്ങനെ നിന്നോളാം എന്ന് ഞാനാരോടും പ്രോമിസ് ചെയ്തിട്ടില്ലല്ലോ. സന്തോഷമാണ് പ്രധാനം, സിനിമ രണ്ടാമതാണ്” - ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഫഹദ് ഫാസില്‍ പറയുന്നു.

അടുത്ത പേജില്‍ - ഉടന്‍ സിനിമ ചെയ്യുന്നുണ്ട് !



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :