ജോമോന്‍റെ സുവിശേഷങ്ങള്‍ കണ്ട വിനീത് ശ്രീനിവാസന്‍ ഞെട്ടിയോ?

ജോമോന്‍റെ സുവിശേഷങ്ങള്‍ വിനീത് ശ്രീനിവാസന്‍ കണ്ടു, ഇനിയെന്ത് സംഭവിക്കും?

Jomonte Suvisheshangal, Munthirivallikal Thalirkkumbol, Sathyan Anthikkad, Mohanlal, Dulquer, ജോമോന്‍റെ സുവിശേഷങ്ങള്‍, വിനീത് ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാട്, മോഹന്‍ലാല്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദുല്‍ക്കര്‍
Last Modified ചൊവ്വ, 24 ജനുവരി 2017 (15:56 IST)
ജോമോന്‍റെ സുവിശേഷങ്ങള്‍ നല്ല രീതിയില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. റെക്കോര്‍ഡ് കളക്ഷനുമായി മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന മോഹന്‍ലാല്‍ ചിത്രം കളിക്കുന്നുണ്ടെങ്കിലും ജോമോനും മികച്ച നേട്ടമുണ്ടാക്കാനാകുന്നുണ്ട്. ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ ഈ സത്യന്‍ അന്തിക്കാട് സിനിമ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചുകഴിഞ്ഞു.

ഈ സിനിമയെപ്പറ്റി പ്രധാനമായി ഉയര്‍ന്നുകേട്ട ഒരു വിമര്‍ശനമായിരുന്നു കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ ‘ജേക്കബിന്‍റെ സ്വര്‍ഗരാജ്യം’ എന്ന സിനിമയുമായുള്ള സാദൃശ്യം. ജോമോന്‍റെ സുവിശേഷങ്ങള്‍ ഈ വിനീത് ശ്രീനിവാസന്‍ ചിത്രത്തിന്‍റെ റീമേക്കാണോ എന്ന് ചോദിച്ചവര്‍ വരെയുണ്ട്.

ജോമോന്‍റെ സുവിശേഷങ്ങള്‍ സാക്ഷാല്‍ വിനീത് ശ്രീനിവാസന്‍ കണ്ടാല്‍ എന്തായിരിക്കും പ്രതികരണം? തന്‍റെ സിനിമയുമായുള്ള സാദൃശ്യത്തേപ്പറ്റി വിനീത് എന്തായിരിക്കും പറയുക? ഈ ചോദ്യങ്ങള്‍ സ്വാഭാവികമാണ്.

എന്നാലിതാ, വിനീത് ശ്രീനിവാസന്‍ ‘ജോമോന്‍റെ സുവിശേഷങ്ങള്‍’ കണ്ടതായാണ് പുതിയ റിപ്പോര്‍ട്ട്. കാണുകമാത്രമല്ല, തന്‍റെ അഭിപ്രായം പറയുകയും ചെയ്തിരിക്കുന്നു.

“അഭിനേതാക്കള്‍ തമ്മിലുള്ള കെമിസ്ട്രിയാണ് ജോമോനില്‍ ഏറെ ആകര്‍ഷകമായി തോന്നിയത്. ദുല്‍ക്കറും മുകേഷ് അങ്കിളും തമ്മിലുള്ള രംഗങ്ങള്‍ ഹൃദ്യമായി തോന്നി. വിദ്യാസാഗര്‍ സാറിന്‍റെ ബാക്ഗ്രൌണ്ട് സ്കോര്‍ ഒരുപാട് ഇഷ്ടപ്പെട്ടു” - വിനീത് എഫ്ബിയില്‍ എഴുതി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :