ജീത്തു കഥയെഴുതിയത് പൃഥ്വിരാജിനുവേണ്ടി, നായകനാകുന്നത് പ്രണവ് ?!

പ്രണവ് നായകനാവുന്നത് പൃഥ്വിരാജിന് വേണ്ടി എഴുതിയ തിരക്കഥയില്‍ ?

Jeethu Joseph, Pranav Mohanlal, Mohanlal, Prithviraj, Mammootty, Dulquer, ജീത്തു ജോസഫ്, പ്രണവ് മോഹന്‍ലാല്‍, മോഹന്‍ലാല്‍, പൃഥ്വിരാജ്, മമ്മൂട്ടി, ദുല്‍ക്കര്‍
Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2016 (16:44 IST)
പ്രണവ് മോഹന്‍ലാല്‍ നായകനാകുന്നു. അതിലും വലിയൊരു വാര്‍ത്ത ഇന്നിനി വരാനില്ല. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഒരു ത്രില്ലറിലൂടെയാണ് പ്രണവിന്‍റെ വരവ്. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കും.

സിനിമയില്‍ അഭിനയിക്കണമെന്ന് അത്രവലിയ ആഗ്രഹമൊന്നും ഒരിക്കലും പ്രകടിപ്പിച്ചിട്ടില്ല പ്രണവ്. കഴിഞ്ഞ ദിവസങ്ങളിലെന്നോ ആണ് സുപ്രധാനമായ ആ തീരുമാനം പ്രണവ് കൈക്കൊള്ളുന്നത്. ജീത്തു ജോസഫിനൊപ്പം സിനിമ ചെയ്യാനാണ് പ്രണവ് ആഗ്രഹിച്ചത്.

അതിന് പറ്റിയ കഥ വല്ലതുമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ജീത്തു ഒരു ത്രെഡ് പറഞ്ഞു. ഒരു ത്രില്ലര്‍ സബ്ജക്ടായിരുന്നു അത്. എന്തായാലും കഥ ഇഷ്ടപ്പെട്ടതോടെ പ്രൊജക്ട് രൂപം പ്രാപിക്കുകയായിരുന്നു.

എന്തായാലും ഇപ്പോള്‍ കേള്‍ക്കുന്നത്, ജീത്തു ആ സബ്ജക്ട് പൃഥ്വിരാജിനെ നായകനാക്കി ചെയ്യാന്‍ ആലോചിച്ചതാണെന്നാണ്. അപ്രതീക്ഷിതമായാണ് കഥയിലേക്ക് പ്രണവ് കടന്നുവരുന്നത്. എന്തായാലും രാജാവിന്‍റെ മകന്‍ ലോഞ്ച് ചെയ്യുന്നത് ത്രില്ലര്‍ രാജാവിന്‍റെ സിനിമയിലൂടെയാണെന്നത് മോഹന്‍ലാല്‍ ആരാധകര്‍ക്കും ആവേശം പകരുന്ന കാര്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :