ജയറാം ഷാജി കൈലാസിന് ഡേറ്റ് നല്‍കി, കമ്മത്തിനെ കൈവിട്ടു!

WEBDUNIA|
PRO
ജയറാം - ഷാജി കൈലാസ് ടീമിന്‍റെ കോമഡിച്ചിത്രം ‘മദിരാശി’ ഉടന്‍ പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ്. ഷാജി കൈലാസിനെ ഭാവിയില്‍ മലയാളത്തിലെ മികച്ച കോമഡിച്ചിത്രങ്ങളുടെ സംവിധായകന്‍ എന്ന് വിശേഷിപ്പിക്കേണ്ടിവരുമെന്നാണ് ഒരു അഭിമുഖത്തില്‍ ജയറാം വിലയിരുത്തിയത്. അത്ര ഗംഭീരമായാണത്രെ ഷാജി മദിരാശി ഒരുക്കിയത്.

എന്തായാലും ഷാജിയിലെ ‘കോമഡി പ്രതിഭ’ ജയറാമിന് നന്നേ ബോധിച്ചതിനാല്‍ ഉടന്‍ തന്നെ മറ്റൊരു കോമഡി സിനിമയ്ക്കായി ഇവര്‍ ഒത്തുചേരുകയാണ്. ‘ജിഞ്ചര്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രാജേഷ് ജയരാമനാണ് ജിഞ്ചറിന് കഥ തയ്യാറാക്കിയിരിക്കുന്നത്.

മദിരാശി റിലീസായാലുടന്‍ ജിഞ്ചര്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്. ജയറാം ജിഞ്ചറിന് ഡേറ്റ് നല്‍കിയതോടെ മറ്റൊരു വമ്പന്‍ പ്രൊജക്ടില്‍ വലിയ മാറ്റമുണ്ടായി. അത് ഏതെന്നോ? ‘കമ്മത്ത് ആന്‍റ് കമ്മത്ത്’ എന്ന മമ്മൂട്ടിച്ചിത്രം!

അടുത്ത പേജില്‍ - കമ്മത്തില്‍ ജയറാം ഔട്ട്, ചാക്കോച്ചന്‍ ഇന്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :