ചിരിയുടെ പൂക്കാലവുമായി മൈ ബോസ് ടീം വീണ്ടും !

മൈ ബോസ്, മം‌മ്ത, ദിലീപ്, ഷാഫി, ജീത്തു ജോസഫ്
Last Modified ചൊവ്വ, 31 മാര്‍ച്ച് 2015 (13:30 IST)
മൈ ബോസ് ടീം വീണ്ടും വരികയാണ്. ദിലീപും മം‌മ്തയും തകര്‍ത്ത് അഭിനയിക്കുന്ന ഒരു കോമഡി എന്‍റര്‍ടെയ്നര്‍ അണിയറയില്‍ ഒരുങ്ങുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് പക്ഷേ ജീത്തു ജോസഫ് അല്ല, ഷാഫിയാണ്.

രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ രഞ്ജിത് ആണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. 2012ലാണ് ഷാഫി ഒടുവില്‍ സിനിമ ചെയ്തത്. എന്നാല്‍ 101 വെഡ്ഡിംഗ്സ് എന്ന ആ ചിത്രം ഒരു പരാജയമായിരുന്നു. അതിനുമുമ്പ് ചെയ്ത വെനീസിലെ വ്യാപാരിയും പരാജയപ്പെട്ട സിനിമയാണ്. ദിലീപുമൊത്ത് ഒരു വമ്പന്‍ ഹിറ്റിലൂടെ മടങ്ങിവരാമെന്നാണ് ഷാഫി ശ്രമിക്കുന്നത്.

മം‌മ്തയും ദിലീപും മൈ ബോസില്‍ മാത്രമല്ല ഒരുമിച്ചിട്ടുള്ളത്. ‘അരികെ’ എന്ന ശ്യാമപ്രസാദ് ചിത്രത്തിലും ഈ ജോഡി അഭിനയിച്ചിരുന്നു. പാസഞ്ചര്‍ എന്ന സൂപ്പര്‍ഹിറ്റും ഈ ജോഡിയുടേതായുണ്ട്. ദിലീപ് - മം‌മ്ത - ഷാഫി സിനിമയുടെ പ്രധാന ലൊക്കേഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :