ചിരഞ്ജീവിക്ക് വേണ്ടി നാഗാ‍ര്‍ജ്ജുന ചിത്രം മണിരത്നം വേണ്ടെന്നുവച്ചു!

Last Modified ബുധന്‍, 21 മെയ് 2014 (15:12 IST)
ചിരഞ്ജീവിക്ക് ആകെ ക്ഷീണം സംഭവിച്ചിരിക്കുന്ന സമയമാണ്. ആന്ധ്രയില്‍ കോണ്‍ഗ്രസിന്‍റെ ചുമതലയുണ്ടായിരുന്ന ചിരഞ്ജീവിക്ക് കോണ്‍ഗ്രസിന്‍റെ കനത്ത പരാജയം കനത്ത തിരിച്ചടിയാണ് നല്‍കിയത്. ഈ ക്ഷീണം തീര്‍ക്കാന്‍ സിനിമയില്‍ ഒരു കൈ നോക്കാനാണ് പഴയ മെഗാസ്റ്റാറിന്‍റെ തീരുമാനം. അതേ, തന്‍റെ നൂറ്റമ്പതാം ചിത്രത്തിന് ചിരഞ്ജീവി ഒരുങ്ങുകയാണ്. സിനിമ സംവിധാനം ചെയ്യുന്നത് സാക്ഷാല്‍ മണിരത്നം!

നാഗാര്‍ജ്ജുന, മഹേഷ്ബാബു, ഐശ്വര്യ റായ്, ശ്രുതി ഹാസന്‍ എന്നിവരെ താരങ്ങളാക്കി ഒരു സ്പൈ ത്രില്ലര്‍ ചിത്രം തുടങ്ങാന്‍ മണിരത്നം ആലോചിച്ചിരുന്നു. എന്നാല്‍ ചിരഞ്ജീവിയുടെ ഓഫര്‍ വന്നതോടെ ആ സിനിമ വേണ്ടെന്നുവച്ചിരിക്കുകയാണ് മണിരത്നം. രാം ചരണ്‍ തേജയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

തന്നെ നായകനാക്കി ചെയ്യാനിരുന്ന സ്പൈ ത്രില്ലര്‍ എന്തുകൊണ്ടാണ് ഉപേക്ഷിച്ചതെന്ന് അറിയില്ലെന്ന് നാഗാര്‍ജ്ജുന വ്യക്തമാക്കി.

എന്തായാലും തമിഴ് - തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ മണിരത്നത്തിന്‍റെ പുതിയ സിനിമയെക്കുറിച്ചുള്ള നിരവധി റൂമറുകള്‍ പ്രചരിക്കുന്നുണ്ട്. മണിരത്നത്തിന്‍റെ കഴിഞ്ഞ ചിത്രങ്ങളായ രാവണന്‍, കടല്‍ തുടങ്ങിയവ പരാജയങ്ങളായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :