ദുൽഖറിന്റെ സിനിമ, പാർവതി തകർത്തു; ഇനി സായി പല്ലവിയുടെ ഊഴം!

'ചാർലി'യുടെ പെണ്ണാകാൻ സായി പല്ലവി!

aparna shaji| Last Modified വെള്ളി, 20 ജനുവരി 2017 (11:45 IST)
ചാർലി ഒരു തേടിപ്പോകലാണ്. പ്രണയത്തെ തേടിയുള്ള യാത്ര. കഥകളിൽ കൂടി കേട്ടുകേഴ്വി മാത്രമുള്ള നായകനെ തേടി നായിക നടത്തുന്ന യാത്ര. ടെസ്സയെന്ന യുവതി നടത്തുന്ന യാത്ര. എന്നാൽ, ഇടയ്ക്ക് വെച്ച് പ്രേക്ഷകരും ആ യാത്രയുടെ പങ്കാളിയാകുന്നു. 2015ൽ ദുൽഖർ നായകനായ 'ചാർലി'യെന്ന സിനിമയെ കുറിച്ച് ചോദിച്ചാൽ എല്ലാവരും പറയുന്നത് ഇതൊക്കെ തന്നെയാണ്.

ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണ്. നായകൻ - മാധവൻ. നായിക - മലയാ‌ളികളുടെ സ്വന്തം മലർ! സായി പല്ലവി. പാർവതി തകർത്ത ടെസ്സയായി സായി ഇനി ക്യാമറയ്ക്ക് മുന്നിലെത്തും. എ എൽ വിജയ് ആണ് ചാർലി തമിഴിലേക്ക് സംവിധാനം ചെയ്യുന്നത്. തമിഴ് സിനിമയുടെ ശൈലിയിൽ തിരക്കഥയിൽ ചില മാറ്റങ്ങ‌ളൊക്കെ വരുത്തിയാണ് ചാർലി തമിഴിലേക്ക് റീമേക്ക് ചെയ്യുന്നതെന്ന് നിർമാതാവ് പറയുന്നു.

നിവിൻ പോളി നായകനായ 'പ്രേമം' എന്ന ചിത്രത്തിലൂടെ മലയാളികളുടെയും തമിഴ് ജനതയുടെയും ഹൃദയം കവർന്ന നായികയാണ് സായി പല്ലവി. സായി പല്ലവിയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :