ക്രിക്കറ്റ് വേണ്ടെന്ന് കരീന

IFM
ക്രിക്കറ്റില്‍ ഇപ്പോള്‍ ബോളിവുഡ് താരങ്ങളുടെ താരനിശയാണ്. പണ്ട് കളി പറയാനായി സെറ്റ്‌ മാക്സ് ചാനലിലെത്തിയ ബോളിവുഡ് സുന്ദരി മന്ദിര ബേദി ക്രിക്കറ്റ് വിദഗ്ധയായി പേരെടുത്തതോടെ പല നായികമാരും ക്രിക്കറ്റിലും കയറിയങ്ങി അഭിനയിക്കാന്‍ തുടങ്ങി.

ഐ പി എല്‍ എന്ന ക്രിക്കറ്റ് മാമാങ്കം കൂടി എത്തിയതോടെ സ്റ്റേഡിയങ്ങളെല്ലാം നിറയ്ക്കാന്‍ സംഘാടകര്‍ക്ക് ബോളിവുഡ് താരങ്ങള്‍ അനിവാര്യരായി. പല നടിമാരും ഫ്രാഞ്ചൈസി മുതലാളിമാരുമായി.

പഞ്ചാബ് കിംഗ് ഇലവന്‍റെ സഹ ഉടമയായ പ്രീതി സിന്‍റ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ ഷാരൂഖ് ഖാനൊപ്പം പങ്കാളിയായ ജൂഹി ചൌള, രാജസ്ഥാന്‍ റോയത്സില്‍ പങ്കാളിത്തമുള്ള ശില്‍പ്പ ഷെട്ടി ആ പട്ടികയ്ക്ക് ദിവസം കൂടും തോറും നിളം കൂടുകയാണ് താനും.

എന്നാല്‍ ഇതിലൊന്നും വലിയ താല്‍പ്പര്യമില്ലാതെ മാ‍റി നില്‍ക്കാനാണ് കരീന കപൂറിന് ഇഷ്ടം‍. പലനടിമാരും ഐ പി എല്ലില്‍ പണം മുടക്കിയിട്ടുണ്ടെങ്കിലും തന്നെക്കൊണ്ട് ഇതിനൊന്നും കഴിയില്ലെന്നാ‍ണ് കരീനയുടെ നിലപാട്.

WEBDUNIA|
“ എനിക്ക് നല്ല പോലെ അറിയാവുന്നൊരു തൊഴില്‍ അഭിനയമാണ്. അത് ഭംഗിയായി നിറവേറ്റാനാണ് ഞാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. യാതൊരു കച്ചവട ബുദ്ധിയും ഇല്ലാത്ത വ്യക്തിയാണ് ഞാന്‍. അതിനാല്‍ ഐ പി എല്ലില്‍ പങ്കെടുക്കാന്‍ ഞാനില്ല ”, കരീന നയം വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :