'ഐ' എന്ന അത്ഭുതം, വിക്രം കാത്തുവച്ചിരിക്കുന്നതെന്ത്?

ഐ, വിക്രം, ഷങ്കര്‍, റഹ്‌മാന്‍, പി സി ശ്രീറാം, സൂര്യ, അജിത്
Last Updated: വെള്ളി, 12 സെപ്‌റ്റംബര്‍ 2014 (10:14 IST)
ദീപാവലിക്ക് 'ഐ' പ്രദര്‍ശനത്തിനെത്തും. ഇന്ത്യന്‍ സിനിമാലോകവും ഹോളിവുഡ് പോലും ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് എന്താണ് ഷങ്കറും വിക്രമും കാത്തുവച്ചിരിക്കുന്നതെന്ന് അറിയാന്‍. കാരണം ഇത്രയേറെ ചര്‍ച്ചാവിഷയമായ ഒരു സിനിമ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ അപൂര്‍വമാണ്.

ഐയുടെ മോഷന്‍ പോസ്റ്റര്‍ കൂടി റിലീസ് ചെയ്തതോടെ പ്രേക്ഷകരുടെ ആകാംക്ഷ പതിന്‍‌മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണ്. വിക്രം ഈ സിനിമയില്‍ മനുഷ്യനായിത്തന്നെയാണോ വേഷമിടുന്നത് എന്ന കാര്യത്തില്‍ തന്നെ സംശയം ഉയര്‍ന്നിരിക്കുകയാണ്. ഒരു മൃഗത്തിന്‍റെ ശരീരാവസ്ഥയിലേക്ക് ഒരു മനുഷ്യന്‍ മാറുന്നതിന്‍റെ കഥയാണ് എന്നാണ് സൂചന.

ഇന്ത്യയിലെ മെഡിക്കല്‍ രംഗത്ത് നിലനില്‍ക്കുന്ന അഴിമതിയുടെയും അനാസ്ഥയുടെയും നേര്‍ചിത്രമായിരിക്കും 'ഐ' എന്നും സൂചന ലഭിക്കുന്നു. 150 കോടി രൂപയാണ് ഈ സിനിമയുടെ ചെലവ്. ആസ്കാര്‍ രവിചന്ദ്രന്‍ നിര്‍മ്മിക്കുന്ന ഈ സിനിമയില്‍ മലയാളത്തിന്‍റെ സുരേഷ്ഗോപിയാണ് വില്ലന്‍. എമി ജാക്സന്‍ നായികയാകുന്നു.

ചൈനയുടെ വിവിധഭാഗങ്ങളിലാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. പി സി ശ്രീറാം ക്യാമറ ചലിപ്പിക്കുന്ന സിനിമയുടെ സംഗീതം എ ആര്‍ റഹ്‌മാന്‍.

ഇന്ത്യന്‍ സിനിമ ഇതുവരെ സാക്‍ഷ്യം വഹിച്ചിട്ടില്ലാത്ത മേക്കപ് പരീക്ഷണളാണ് ഐ സിനിമയില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :