എവിടെ മനുഷ്യാവകാശ കമ്മിഷൻ? മാലാഖമാര്‍ക്ക് നേരെ ഇന്നലെ നടന്നത് കണ്ടില്ലെന്നുണ്ടോ? - വൈറലാകുന്ന കുറിപ്പ്

പശുവിനും പട്ടിക്കും കിട്ടുന്ന നീതിയുടെ പകുതിയിൽ ഒന്ന് ഇവര്‍ക്ക് കിട്ടുമോ? - വൈറലാകുന്ന കുറിപ്പ്

aparna| Last Modified ശനി, 16 സെപ്‌റ്റംബര്‍ 2017 (15:22 IST)
കോട്ടയം ഭാരത് ഹോസ്പിറ്റലിൽ നഴ്സുമാര്‍ നടത്തിയ സമരധർണ്ണയിൽ ഇന്നലെ പോലീസുകാര്‍ ലാത്തിചാര്‍ജ് നടത്തിയിരുന്നു. ബൂട്ടുകൊണ്ടും ലാത്തികൊണ്ടും കൊടും പീഡനങ്ങൾ അനുഭവിക്കേണ്ടി നഴ്‌സുമാരുടെ വിഷമത്തിൽ നിരവധി പേരാണ് പങ്കുചേർന്നിരിക്കുന്നത്. നഴ്സുമാര്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തലസ്ഥാന നഗരി ഒരുങ്ങി കഴിഞു. സംഭവത്തില്‍ യു എന്‍ ഐ എന്‍‌ആര്‍‌ഐ എന്ന ഫേസ്ബുക്ക് പേജില്‍ വന്ന കുറിപ്പ് വൈറലാകുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

കാക്കിയിട്ട കറുത്തകരങ്ങൾ ഇന്നലെ കൈവെച്ചത് രാഷ്ട്രീയ മേലാളന്മാരുടെ ഉണക്കിതേച്ച വെള്ളകുപ്പായത്തിൽ അല്ല, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ രാപ്പകൽ പണിയെടുക്കുന്ന ഒരുപറ്റം നഴ്സുമാരുടെ ചോര നീരാക്കി എടുത്ത കറ തീർന്ന വെള്ളകുപ്പായത്തിൽ ആണ്.

എവുടെ സാമൂഹിക നീതി വകുപ്പ്? എവിടെ മനുഷ്യാവകാശ കമ്മിഷൻ?. പശുവിനു പട്ടിക്കും കിട്ടുന്ന നീതിയുടെ പകുതിയിൽ ഒന്ന് ഇന്നലെ ആ തെരിവോരത്തു കാട്ടിയിരുന്നെങ്കിൽ ആ മനസുകൾക് മുറിവേൽകില്ലയിരുന്നു പ്രേമുഖ നടിയുടെ പേര് പറഞ്ഞതിന് പോലും കേസെടുക്കുന്ന നമ്മുടെ സംസ്ഥാനത്തു ഇന്നലെ നടന്ന അതിക്രൂരവും അങ്ങേ അറ്റം കാടത്തവും നിറഞ്ഞ പ്രവർത്തിക്കു എന്ത് നിയമമാണ് പ്രിയ സർക്കാരെ നിങ്ങൾ എടുക്കാൻ പോകുന്നത്? അതോ കണ്ണടച്ച് ഇരുട്ടാക്കി മുതലാളി മാനേജ്മെന്റുകൾക് നിങ്ങളും ഓശാന പാടുകയാണോ. ആയിരം കൈകൾക്കു വിലങ്ങ്ഇടാം പക്ഷെ ഒരേ വികാരവുമായി മുന്നിട്ടിറങ്ങിയ പതിനായിരം മനസുകൾക് ആരെകൊണ്ടും കൂച്ചുവിലങ് ഇടാൻ സാധിക്കില്ല. ഓർത്താൽ നന്ന്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :