എല്ലാവരും ചേര്‍ന്ന് ദിലീപേട്ടനെ ക്രൂശിക്കരുത്; എന്റെ അവസരം മുടക്കിയ ആ വ്യക്തി അദ്ദേഹമല്ല - ഭാമ പറയുന്നു

അവസരം മുടക്കിയ ആ വ്യക്തി ദിലീപ് അല്ലെന്ന് ഭാമ

Bhamaa , Dileep Arrestesd ,  Dileeps Bail Plea , Bhama, V M Vinu, Saji Surendran, Manju, Pulser Suni, ഭാമ, വി എം വിനു, സജി സുരേന്ദ്രന്‍, മഞ്ജു, പള്‍സര്‍ സുനി , ദിലീപ് , അറസ്റ്റ് , സിനിമ
സജിത്ത്| Last Modified ഞായര്‍, 13 ഓഗസ്റ്റ് 2017 (15:32 IST)
മലയാള സിനിമയില്‍ തനിക്ക് അവസരം കുറഞ്ഞതിന് പിന്നില്‍ ചില പ്രമുഖര്‍ക്ക് പങ്കുണ്ടായിരുന്നുവെന്ന തന്റെ
വെളിപ്പെടുത്തല്‍ നടന്‍ ദിലീപിനെക്കുറിച്ചായിരുന്നില്ലെന്ന് നടി ഭാമ. തന്നെ സിനിമയില്‍ ഉള്‍പ്പെടുത്തിയാല്‍ വലിയ തലവേദനയാകുമെന്ന പ്രചരണം നടത്തി തുടര്‍ച്ചയായി അവസരം മുടക്കാന്‍ ശ്രമിക്കുന്ന ആളെക്കുറിച്ച് വനിതാ വാരികയുടെ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത് ആരാണെന്ന് നടി പറഞ്ഞിരുന്നില്ല. നടന്‍ ദിലീപിനെക്കുറിച്ചായിരിക്കും ഭാമയുടെ പ്രതികരണം എന്ന രീതിയില്‍ ചില മാധ്യങ്ങളില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്നാണ് വിശദീകരണവുമായി താരം രംഗത്തെത്തിയത്.

ഭാമയുടെ കുറിപ്പ് വായിക്കാം :



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :