എന്‍റെ ദൈവമേ... സുരേഷ്ഗോപി ആ കഥ പറയുകയാണ് !

Suresh Gopi, My God, M Mohanan, Mammootty, Vellappally, സുരേഷ്ഗോപി, മൈ ഗോഡ്, എം മോഹനന്‍, മമ്മൂട്ടി, വെള്ളാപ്പള്ളി
Last Modified തിങ്കള്‍, 30 നവം‌ബര്‍ 2015 (13:51 IST)
സുരേഷ്ഗോപി വീണ്ടും വരുന്നു. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയുടേതായി ഒരു മലയാള ചിത്രം റിലീസ് ചെയ്യുകയാണ്. എം മോഹനന്‍ സംവിധാനം ചെയ്ത ‘മൈ ഗോഡ്’. മാസ്റ്റര്‍ ആദര്‍ശ്, ഹണി റോസ്, ലെന, ശ്രീനിവാസന്‍, ജോയ് മാത്യു, രേഖ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

കഥ പറയുമ്പോള്‍, മാണിക്യക്കല്ല്, 916 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എം മോഹനന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. അതുകൊണ്ടുതന്നെ കുടുംബപ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാകും മൈ ഗോഡ് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

പഠിത്തത്തില്‍ മഹാ ഉഴപ്പനും മഹാ വികൃതിയുമായ സാം എന്ന കുട്ടിയുടെ ജീവിത വിജയത്തിന്‍റെ കഥയാണ് ‘മൈ ഗോഡ്’ പറയുന്നത്. മാതാപിതാക്കളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാം അനുഭവിക്കുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്‍റെ കാതല്‍. സാമിന് ഏറ്റവും പ്രചോദനമായിത്തീരുന്ന ആദിരാജ ഭട്ടതിരിപ്പാട് എന്ന വ്യക്തിയായി സുരേഷ്ഗോപി വേഷമിടുന്നു. ജിയോ മാത്യുവും നിജോ കുറ്റിക്കാടും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്.

മൈ ഗോഡിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. മനോഹരമായ ട്രെയിലര്‍ പ്രേക്ഷകരെ ആകര്‍ഷിക്കും വിധമാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ജിത്തു ദാമോദര്‍ ക്യാമറ ചലിപ്പിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ബിജിബാല്‍.

“സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളും മറ്റും കുട്ടികളില്‍ മോശം സ്വാധീനം മാത്രമല്ല ഉണ്ടാക്കുന്നത്. നല്ല കാര്യങ്ങള്‍ ഒരുപാട് ഇവ പഠിപ്പിക്കുന്നുണ്ട്. ഓണ്‍‌ലൈന്‍ വഴി സാം എന്ന കുട്ടിക്ക് ഇന്‍‌സ്പിരേഷനാകുന്ന കഥാപാത്രമായാണ് ഞാന്‍ വരുന്നത്” - സുരേഷ്ഗോപി വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :