എന്നും എപ്പോഴും കഴിഞ്ഞു, വീണ്ടും ലാല്‍ - മഞ്ജു കൂട്ടുകെട്ട്!

മോഹന്‍ലാല്‍, രഞ്ജിത്, മഞ്ജു വാര്യര്‍, ലോഹം, ആന്‍ഡ്രിയ
Last Modified തിങ്കള്‍, 30 മാര്‍ച്ച് 2015 (18:21 IST)
എന്നും എപ്പോഴും റിലീസായി. പടം മികച്ച വിജയത്തിലേക്ക് നീങ്ങുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിന്‍റെ മുഖ്യാകര്‍ഷണം മോഹന്‍ലാന്‍റെയും മഞ്ജു വാര്യരുടെയും സാന്നിധ്യമായിരുന്നു. ഇവരുടെ ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് മറ്റൊരു വാര്‍ത്തയെത്തുന്നു, മോഹന്‍ലാലും മഞ്ജു വാര്യരും വീണ്ടും ഒന്നിക്കുകയാണ്.
 
രഞ്ജിത് സംവിധാനം ചെയ്യുന്ന ‘ലോഹം’ എന്ന സിനിമയിലാണ് മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിക്കുന്നത്. ആ സിനിമയില്‍ പക്ഷേ, മഞ്ജു അല്ല നായിക. ആന്‍ഡ്രിയയാണ്.
 
ലോഹത്തില്‍ അതിഥി വേഷത്തിലാണ് മഞ്ജു വാര്യര്‍ അഭിനയിക്കുന്നത്. സമീപകാലത്ത് കേരളത്തില്‍ നടന്ന സ്വര്‍ണക്കടത്ത് കേസുകളുടെ പശ്ചാത്തലത്തിലാണ് ലോഹം ഒരുങ്ങുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :