ഇതു പൊളിക്കും, കരിന്തണ്ടനായി വിനായകൻ!

കരിന്തണ്ടൻ ചതിക്കപ്പെട്ട കഥയുമായി ലീല

അപർണ| Last Modified വ്യാഴം, 5 ജൂലൈ 2018 (12:45 IST)
വയനാട്ടിലെ ആദിവാസികൾക്കിടയിലേക്കിറങ്ങി ചെന്നാൽ അവർ ഉത്സാഹത്തോടെ പറയുന്ന പേരാണ് കരിന്തണ്ടൻ. വയനാട്ടിലെ സാധാരണക്കാർക്കിടയിലും കരിന്തണ്ടനെ അറിയാത്തവരുണ്ട്. അപ്പോൾ പിന്നെ പുറത്തുനിന്നും വരുന്നവരുടെ കാര്യം പറയണോ? ചുരം കയറി വരുന്നവർക്ക് അറിയില്ല ആരാണെന്ന്.

കേരളത്തിലെ ആദ്യ ആദിവാസി സംവിധായികയാണ് ലീല. വയനാടന്‍ ചുരമിറങ്ങി
കരിന്തണ്ടന്‍റെ കഥയുമായി എത്തുകയാണ്. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. ആണ് കരിന്തണ്ടനായി വേഷമിടുന്നത്. ബ്രിട്ടീഷുകാർ വയനാട്ടിലേക്ക് വന്ന കാലത്ത് അവർക്ക് മലകയറാൻ എളുപ്പ വഴി കാട്ടിക്കൊടുത്ത കരിന്തണ്ടന്റെ കഥ. കരിന്തണ്ടൻ ചതിക്കപ്പെട്ട കഥയാണ് ചിത്രം പറയുന്നത്.

ചരിത്രത്തിലെ കരിന്തണ്ടന്റെ ആത്മാവിനെ തളച്ചിരിക്കുന്നത് ആണിയിലല്ല, വലിയ ചങ്ങലകളിലാണ്. ജീവിച്ചിരുന്നപ്പോള്‍ കരിന്തണ്ടന്‍ ആരായിരുന്നു എന്ന് പറയുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് ലീല പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :