ഇതിനുമപ്പുറം ചിലതുണ്ട്: മീരാ ജാസ്മിന്‍ പറയുന്നു!

മീരാ ജാസ്മിന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ്
Last Updated: വ്യാഴം, 20 നവം‌ബര്‍ 2014 (15:17 IST)
ഏറ്റവും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ചെറുപ്രായത്തില്‍ നേടി ഏവരെയും ഞെട്ടിച്ച താരമാണ് മീരാ ജാസ്മിന്‍. എന്നാല്‍ ചില ഒന്നാന്തരം കഥാപാത്രങ്ങളെ അവതരിപ്പിച്ചു എന്നല്ലാതെ കരിയറില്‍ പൂര്‍ണമായ ശ്രദ്ധകൊടുക്കാനോ വ്യത്യസ്ത വേഷങ്ങള്‍ക്കായി ശ്രമങ്ങള്‍ നടത്താനോ മീരയ്ക്ക് കഴിഞ്ഞില്ല. വിവാഹം കഴിഞ്ഞതോടെ മീര സിനിമയില്‍ നിന്ന് അകലുകയും ചെയ്തു.

മീരയുടെ ആരാധകര്‍ക്ക് സന്തോഷം പകര്‍ന്നുകൊണ്ട് പുതിയ വാര്‍ത്ത എത്തുന്നു. മീര വീണ്ടും സിനിമയില്‍ അഭിനയിക്കുന്നു. 'ഇതിനുമപ്പുറം' എന്ന പുതിയ ചിത്രത്തില്‍ ശക്തമായ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മീര തിരിച്ചെത്തുന്നത്.

റിയാസ് ഖാന്‍ നായകനാകുന്ന ചിത്രം നവാഗതനായ മനോജ് ആലിങ്കല്‍ സംവിധാനം ചെയ്യുന്നു. ചിത്രത്തിന്‍റെ തിരക്കഥയും നിര്‍മ്മാണവും മനോജ് തന്നെയാണ്.

എം ജെ രാധാകൃഷ്ണന്‍ ക്യാമറ ചലിപ്പിക്കുന്ന ഇതിനുമപ്പുറത്തില്‍ സിദ്ദിക്ക്, ലാലു അലക്സ് തുടങ്ങിയവരും അഭിനയിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :