ആദ്യ ദിനം, 'കത്തി' അടിച്ചുപൊളിച്ചു, നേടിയത് കോടികള്‍!

കത്തി, വിജയ്, മുരുഗദോസ്, പൂജൈ, ഹരി, വിശാല്‍
Last Updated: വെള്ളി, 24 ഒക്‌ടോബര്‍ 2014 (14:35 IST)
ഇന്ത്യയാകെ 'കത്തി' തരംഗം. വിജയ് - എ ആര്‍ മുരുഗദോസ് ടീമിന്‍റെ സിനിമ തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമായി റിലീസ് ദിവസമായ ദീപാവലി ദിനത്തില്‍ മൊത്തം നേടിയത് 16. 7 കോടി രൂപ!

തമിഴ് നാട്ടില്‍ നിന്ന് ആദ്യ ദിനം 12.5 കോടിയാണ് കത്തിക്ക് ഗ്രോസ് കളക്ഷന്‍. കേരളത്തില്‍ നിന്ന് രണ്ടുകോടിയും കര്‍ണാടകയില്‍ നിന്നും 2.2 കോടിയും ഗ്രോസ് നേടി.

പതിവ് വിജയ് മസാല ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഉള്‍ക്കാമ്പുള്ള സിനിമയാണ് കത്തി. അതുകൊണ്ടുതന്നെ എല്ലാ വിഭാഗത്തിലും പെട്ട പ്രേക്ഷകരെ സിനിമ ആകര്‍ഷിക്കുന്നു.

തുപ്പാക്കിക്ക് ശേഷം വിജയും മുരുഗദോസും വീണ്ടും ഒന്നിക്കുന്നു എന്നതും റിലീസിന് മുമ്പുണ്ടായ വലിയ ഹൈപ്പും ഇനിഷ്യല്‍ കളക്ഷന്‍ റോക്കറ്റ് പോലെ കുതിക്കാന്‍ കാരണമായി. ലോകമെമ്പാടുമായുള്ള റിലീസും ചിത്രത്തിന് വന്‍ ലാഭം നേടാന്‍ കാരണമാകും. ദീപാവലി അവധി ദിനങ്ങളും കുടുംബത്തോടെ സിനിമ കാണാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നു.

കനത്ത മഴയിലും തമിഴ് നാട്ടില്‍ നേടുന്ന ഗംഭീര കളക്ഷന്‍ വരും ദിനങ്ങള്‍ കത്തിക്ക് സുരക്ഷിതമായിരിക്കുമെന്ന ഉറപ്പ് നല്‍കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :