ആ തീരുമാനത്തിൽ നിന്നും അനുഷ്‌കയും പിന്മാറി, കാരണം പ്രഭാസോ?

പ്രഭാസിന് പിന്നാലെ അനുഷ്‌കയും 'അത്' വേണ്ടെന്ന് വെച്ചു!

aparna shaji| Last Modified വ്യാഴം, 25 മെയ് 2017 (12:22 IST)
രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഹിറ്റായി മാറിയപ്പോൾ വില കുതിച്ചുയർന്ന താരങ്ങളാണ് പ്രഭാസും അനുഷ്‌കയും. പ്രഭാസിന് ബോളിവുഡിൽ നിന്നും നിരവധി ഓഫറുകൾ വന്നിരുന്നു. എന്നാൽ അതെല്ലാം വേണ്ടെന്ന് വെച്ചിരിക്കുകയാണ് താരം.

ഇപ്പോഴിതാ, പ്രഭാസിന് പിന്നാലെ അനുഷ്‌കയും ബോളിവുഡിൽ നിന്നുമുള്ള ഓഫർ നിരസിച്ചിരിക്കുന്നു. അനുഷ്‌കക്ക് വേണ്ടി സംവിധായകന്‍ ഇ നവാസ് തിരക്കഥയെഴുതിയിരിക്കുകയാണ്. കഥ അനുഷ്‌കക്ക് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അനുഷ്ക ഈ ചിത്രത്തിൽ നിന്നും പിന്മാറിയിരിക്കുകയാണ്.

അനുഷ്‌ക ബോളിവുഡിലെ അരങ്ങേറ്റ ചിത്രമായിട്ടും അതില്‍ നിന്നും മാറി നില്‍ക്കുന്നത് എന്തിനാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. പ്രഭാസ് ബോളിവുഡില്‍ നിന്നും പിന്മാറിയതിന് പിന്നാലെ തന്നെയാണ് അനുഷ്‌കയും മാറിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :