അന്ന് ഐ വി ശശിയെങ്കില്‍ ഇന്ന് രഞ്ജിത്; രജനികാന്ത് വീണ്ടും ‘കാളി’ !

രജനികാന്ത്, കാളി, രഞ്ജിത്, മമ്മൂട്ടി, മോഹന്‍ലാല്‍
Last Modified ബുധന്‍, 22 ജൂലൈ 2015 (14:58 IST)
പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1980ല്‍ രജനികാന്തിനെ നായകനാക്കി ഐ വി ശശി സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് കാളി. അന്ന് ആ സിനിമ വലിയ വിജയമൊന്നുമായില്ല. എന്തായാലും വര്‍ഷങ്ങള്‍ക്കുശേഷം, ഇപ്പോള്‍ ‘കാളി’ എന്ന പേരില്‍ വീണ്ടും ഒരു രജനികാന്ത് ചിത്രം വരികയാണ്. ‘മദ്രാസ്’ എന്ന സൂപ്പര്‍ഹിറ്റ് ഒരുക്കിയ യുവ സംവിധായകന്‍ രഞ്ജിത് ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.

രജനികാന്ത് അധോലോകനായകനായി അഭിനയിക്കുന്ന ‘കാളി’ നിര്‍മ്മിക്കുന്നത് കലൈപ്പുലി എസ് താണു ആണ്. ഓഗസ്റ്റ് ആദ്യം ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ രാധിക ആപ്തെയാണ് നായിക. പ്രകാശ് രാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഈ സിനിമയില്‍ രജനി അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേരും കാളി എന്നാണ്. രസകരമായ വാര്‍ത്ത, രഞ്ജിത് സംവിധാനം ചെയ്ത മദ്രാസില്‍ കാര്‍ത്തി അവതരിപ്പിച്ച നായക കഥാപാത്രത്തിനും കാളി എന്നായിരുന്നു പേര്!

ഈ സിനിമയ്ക്ക് ശേഷം രജനികാന്ത് അഭിനയിക്കുന്നത് എന്തിരന്‍ 2ലാണ്. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വില്ലനാകുന്നത് ഹൃത്വിക് റോഷന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :