അന്ധവിശ്വാസങ്ങളെ കൂട്ടുപിടിച്ച് മലയാള സിനിമ! - എല്ലാത്തിനും തുടക്കം ദിലീപ്?

ദിലീപ്, മരണം പിന്നെ മലയാള സിനിമയും!

aparna| Last Modified ശനി, 26 ഓഗസ്റ്റ് 2017 (11:27 IST)
വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും കൊണ്ട് നിറഞ്ഞതാണ് മലയാള സിനിമ. അങ്ങനെ ചെയ്താല്‍ വിജയിക്കും, ഇതു ചെയ്തില്ലെങ്കില്‍ സിനിമയെ ബാധിക്കും, ചിലപ്പോള്‍ മരണം വരെ സംഭവിച്ചേക്കാം എന്നൊക്കെയുള്ള അന്ധവിശ്വാസങ്ങളെ മുറുക്കിപ്പിടിക്കുന്ന നിരവധി പേര്‍ ഇന്നും മലയാള സിനിമയില്‍ ഉണ്ട്. അക്കൂട്ടത്തില്‍ ഒരാ‍ളാണ് ജനപ്രിയനടന്‍ ദിലീപ്.

ജൂലായ് മാസത്തില്‍ റിലീസ് ചെയ്താല്‍ സിനിമ ഹിറ്റാകുമെന്ന വിശ്വാസമുണ്ടായിരുന്ന താരമാണ് ദിലീപ്. ഇക്കാര്യം എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. താരത്തിന്റെ ഹിറ്റ് സിനിമകളില്‍ ഭൂരിഭാഗവും റിലീസ് ചെയ്തത് ജൂലായ് തന്നെ. ഇതിന്റെ ഓര്‍മക്കായിട്ടെന്നോണമായിരുന്നു തന്റെ ഒരു ചിത്രത്തിന് ജൂലായ് 4 എന്നിട്ടത്. ചിത്രം ജൂലായില്‍ തന്നെ റിലീസും ചെയ്തു. എന്നാല്‍, വിശ്വാസങ്ങള്‍ തകര്‍ത്തുകൊണ്ട് സിനിമ എട്ടുനിലയില്‍ പൊട്ടി. അതോടെ ജൂലായ് മാസത്തിലുള്ള വിശ്വാസം ദിലീപിന് നഷ്ടമായത്രേ.

അതുപോലെ മറ്റൊരു അന്ധവിശ്വാസവും മലയാള സിനിമയില്‍ ഉണ്ട്. അക്കൂട്ടത്തില്‍ ഒന്നാണ് മരണവും ജീവിതവും. നായകനായാലും വില്ലനായാലും മരിക്കുന്ന രംഗം ചിത്രീകരിച്ചു കഴിഞ്ഞാല്‍, എഴുന്നേറ്റ് നടക്കുന്ന രംഗവും ചിത്രീകരിക്കണമത്രേ. ഇല്ലെങ്കില്‍ അറം‌പറ്റുമത്രേ, ചിത്രത്തിലേത് പോലെ താരം ശരിക്കും മരണപ്പെട്ടേക്കാമെന്നാണ് വിശ്വാസം.

ഇന്നും ഈ വിശ്വാസങ്ങള്‍ പലരും മുറുക്കെ പിടിക്കുന്നുവെന്നതാണ് അവിശ്വസനീയം. മലയാളത്തിലെ ഒരു താരം തമിഴില്‍ വില്ലനായി അഭിനയിക്കുന്ന സമയത്ത് തന്റെ മരണശേഷമുള്ള ‘രംഗം’ ചിത്രീകരിക്കണമെന്ന് ആവശ്യപ്പെട്ടുവത്രേ. അപ്പോഴാണ് ഇങ്ങനെയൊരു വിഷയത്തെ കുറിച്ച് തമിഴ് സിനിമാ ലോകം അറിയുന്നത്.

(ഉള്ളടക്കത്തിന് കടപ്പാട്: വെള്ളിനക്ഷത്രം)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :