അഞ്ചാന്‍റെ കണക്കുതീര്‍ക്കാന്‍ സണ്ടക്കോഴി 2 !

അഞ്ചാന്‍, സണ്ടക്കോഴി, വിശാല്‍, ലിങ്കുസാമി, മോഹന്‍ലാല്‍
Last Modified വെള്ളി, 27 ഫെബ്രുവരി 2015 (13:25 IST)
തന്‍റെ ആവനാഴിയിലെ എല്ലാ വിദ്യകളും പുറത്തെടുത്താണ് 'അഞ്ചാന്‍' ഒരുക്കിയത് എന്ന സംവിധായകന്‍ ലിങ്കുസാമിയുടെ ചാനല്‍ ഇന്‍റര്‍‌വ്യൂ ഇന്നൊരു തമാശയാണ്. ആ ഒരു പ്രസ്താവന കാരണം സോഷ്യല്‍ മീഡിയയില്‍ ലിങ്കുസാമിക്ക് നേരിടേണ്ടിവന്ന കളിയാക്കലുകള്‍ക്ക് കണക്കില്ല.

എല്ലാ കണക്കും തീര്‍ക്കാന്‍ ലിങ്കുസാമി വരികയാണ്. തന്‍റെ കരിയറിലെ മെഗാഹിറ്റുകളില്‍ ഒന്നായ 'സണ്ടക്കോഴി'യുടെ രണ്ടാം ഭാഗമൊരുക്കിക്കൊണ്ടാണ് വിജയവഴിയില്‍ തിരിച്ചെത്താന്‍ അദ്ദേഹം ശ്രമിക്കുന്നത്.

സണ്ടക്കോഴി 2ന്‍റെ ചിത്രീകരണം മേയ് ഒന്നിന് ആരംഭിക്കും. ദീപാവലിക്ക് ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് പരിപാടി. വിശാല്‍ നായകനാകുന്ന സിനിമ വിശാല്‍ ഫിലിം ഫാക്ടറിയും തിരുപ്പതി ബ്രദേഴ്സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. യുവന്‍ ഷങ്കര്‍ രാജ തന്നെ സണ്ടക്കോഴി 2ന്‍റെ സംഗീതം നിര്‍വഹിക്കും.

സമാന്തയോ ശ്രുതി ഹാസനോ തമന്നയോ ഈ സിനിമയില്‍ നായികയാകും. സണ്ടക്കോഴി ആദ്യഭാഗത്തില്‍ മീരാ ജാസ്മിനായിരുന്നു നായിക. ലാല്‍ വില്ലനായ ചിത്രത്തില്‍ രാജ് കിരണ്‍ പ്രധാനവേഷം ചെയ്തിരുന്നു. രണ്ടാം ഭാഗത്തിലും രാജ് കിരണുണ്ടാകുമെന്നാണ് അറിയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :