‘കീച്ചിനെ’ വൈകാതെ സ്വന്തമാക്കും; വിവാഹം ഉടനെന്നു യുവരാജ്

   യുവരാജ് സിംഗ് , ഹസല്‍ കീച്ച് , ഇന്ത്യന്‍ ക്രിക്കറ്റ്  , ഹര്‍ഭജന്‍ സിംഗ്
മുംബൈ| jibin| Last Updated: തിങ്കള്‍, 16 നവം‌ബര്‍ 2015 (13:12 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗും പ്രമുഖ ബ്രിട്ടീഷ് മോഡലും നടിയുമായ ഹസല്‍ കീച്ചും തമ്മിലുള്ള വിവാഹം വൈകാതെയുണ്ടാകുമെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ചു സി‌ക്‍സര്‍ വീരന്‍ തന്നെ രംഗത്ത്. താന്‍ വിവാഹം കഴിക്കുവാന്‍ പോകുകയാണ്. ഇന്തോനേഷ്യയിലെ ബാലിയില്‍ വച്ച് വിവാഹ നിശ്ചയം നടത്തിയെന്ന വാര്‍ത്തകള്‍ ശരിയാണ്. വിവാഹവും പാര്‍ട്ടിയും ഉടന്‍ ഉണ്ടാകുമെന്നും യുവി ട്വിറ്ററിലൂടെ അറിയിച്ചു.

ഹര്‍ഭജന്‍ സിംഗിന്റെ വിവാഹത്തിന് യുവരാജ് സിംഗും ഹസല്‍ കീച്ചും ഒരുമിച്ച് പങ്കെടുത്തതാണ് ഇരുവരും വിവാഹിതരാകുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണമായത്. എന്നാല്‍ വാര്‍ത്തളെ തള്ളി താരം തന്നെ രംഗത്ത് എത്തുകയും ചെയ്‌തിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം ഉണ്ടാകുമെന്നും വാര്‍ത്തകള്‍ പരന്നതിന് പിന്നാലെയാണ് ഭാജിയുടെ വിവാഹത്തിന് ഇരുവരും ഒന്നിച്ചെത്തിയത്.

ഡിസംബര്‍ 13-ന് തന്റെ 34-ആം പിറന്നാളില്‍ വിവാഹിതനാകാനായിരുന്നു യുവരാജും ഹസലും തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒരു അടുത്ത ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് വിവാഹം നീട്ടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ ബ്രിട്ടീഷ് മോഡലും കൂടിയായ കീച്ച് ഹിന്ദിയില്‍ ബോഡിഗാര്‍ഡ്, മാക്‌സിമം എന്നീ ചിത്രങ്ങളിലും തമിഴില്‍ ബില്ലയിലും അഭിനയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :