യുവരാജിന്റെ സൺഗ്ലാസിലുള്ള ബ്രിട്ടിഷ് സുന്ദരിയാര് ? ഈ മനോഹരമായ പുഞ്ചിരി ആരുടെ ?

ഹേസൽ ഏതാനും ഹിന്ദി സിനിമകളിലും പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്

 യുവരാജ് സിംഗ് , ഹേസൽ കീച്ച് , ഇന്ത്യന്‍ ക്രിക്കറ്റ്
ന്യൂഡൽഹി| jibin| Last Modified വെള്ളി, 17 ജൂണ്‍ 2016 (09:50 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗും നടിയും മോഡലുമായ ഹേസൽ കീച്ചും അടുപ്പത്തിലാണെന്നതിനുള്ള കൂടുതല്‍ തെളിവുകള്‍ പുറത്ത്. യുവി സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് ചെയ്‌ത ചിത്രത്തില്‍ നിന്നാണ് പുതിയ വിവാദം തലപൊക്കിയത്.

യുവരാജിന്റെ സൺഗ്ലാസിൽ ബോളിവുഡ് നടിയും മോഡലുമായ ഹേസൽ കീച്ചിന്റെ പുഞ്ചിരിയും പതിഞ്ഞതാണ് ഇരുവരുടെയും ആരാധകരെ പുളകം കൊള്ളിച്ചത്. 'മനോഹരമായ പുഞ്ചിരി ഹേസൽ കീച്ച്' എന്ന അടിക്കുറിപ്പോടെയാണ് യുവി ചിത്രം പോസ്റ്റ് ചെയ്തത്. നേരത്തെയും ഇരുവരുടെയും ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.

ബ്രിട്ടിഷ്–ഇന്ത്യൻ വംശജയായ ഹേസൽ ഏതാനും ഹിന്ദി സിനിമകളിലും പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇവര്‍ യുവിയുമായി പ്രണയത്തിലാണെന്നും
ഇരുവരുടെയും വിവാഹം നിശ്ചയിച്ചെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചണ്ഡീഗഡിലെ ഹൻസാലിവാലെ ഗുരുദ്വാരയിൽവച്ചാകും ഔദ്യോഗിക വിവാഹ ചടങ്ങുകൾ എന്നാണ് മുമ്പ് അറിയിച്ചത്.

ഹർഭജൻ സിങ്ങിന്റെ വിവാഹത്തിനു യുവരാജ് ഹേസലുമായി എത്തിയതോടെയാണ് ഇരുവരുമായുള്ള ബന്ധം പരസ്യമായത്. അതേസമയം, ബന്ധം തുറന്നു പറയാന്‍ യുവരാജ് ഇതുവരെ ഒരുക്കമായിട്ടില്ല. പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നാണ് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :