ഉണ്ണി മുകുന്ദനും ജയിലിലേക്ക് ? പീഡനക്കേസിൽ നടന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പരാതിക്കാരി കോടതിയില്‍

ഉണ്ണിമുകുന്ദന്‍ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്ന് പരാതിക്കാരി

കൊച്ചി| സജിത്ത്| Last Modified ശനി, 6 ജനുവരി 2018 (14:02 IST)
പീഡനക്കേസിൽ നടൻ ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പരാതിക്കാരി കോടതിയില്‍. തന്റെ പേര് വെളിപ്പെടുത്തിയ നടന്‍ തന്നെ ഭീഷണിപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു. പരാതിക്കാരിയുടെ അഭിഭാഷകനാണ് ഇക്കാര്യം കോടതിയില്‍ അറിയിച്ചത്.

തുടര്‍ന്ന് പരാതിക്കാരിയോട് ഈ മാസം 27 ന് ഹാജരാകണമെന്ന് എറണാകുളം സിജെഎം കോടതി അറിയിക്കുകയും ചെയ്തു. കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയത്. ഉണ്ണിമുകുന്ദന്‍ ക്ഷണിച്ചതനുസരിച്ച് സിനിമയുടെ കഥ പറയാന്‍ ചെന്ന തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് യുവതിയുടെ പരാതി. ഓഗസ്റ്റ് 23 ന് നടന്ന സംഭവത്തില്‍ സെപ്തംബര്‍ 15നാണ് പരാതി നല്‍കിയിരുന്നത്.

യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നല്‍കിയിരുന്നു. ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്നു കാണിച്ചാണ് യുവതിക്കെതിരെ ഉണ്ണി മുകുന്ദന്‍ പരാതി നല്‍കിയത്‍. തിരക്കഥ വായിച്ച് കേള്‍പ്പിക്കാനെന്നു പറഞ്ഞാണ് യുവതി തന്റെ വീട്ടിലെത്തിയത്. എന്നാല്‍ തിരക്കഥ അപൂര്‍ണ്ണമായതിനാല്‍ ആ നിരസിച്ചെന്നും അതിനുള്ള പകയാണ് യുവതിയ്ക്ക് തന്നോടുള്ളതെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ പിന്നീട്ടും യുവതി തന്നെ ഫോണില്‍ വിളിച്ചെന്നും അവര്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടതായും പരാ‍തിയിലുണ്ട്. അതിനു തയ്യാറായില്ലെങ്കില്‍ പീഡിപ്പിച്ചതായി പൊലീസില്‍ പരാതി നല്‍കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയതായും ഉണ്ണി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

അതിനുശേഷം പെണ്‍കുട്ടിയുടെ അഭിഭാഷകനാണെന്ന് പരിചയപ്പെടുത്തി ഒരാള്‍ തന്നെ വിളിച്ചെന്നും ആ യുവതിയെ വിവാഹം ചെയ്യണമെന്നും അതിനു തയ്യാറല്ലെങ്കില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുണമെന്നും അയാള്‍ ഭീഷണിമുഴക്കിയെന്നും ഉണ്ണി മുകുന്ദന്‍ പറയുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :