ഉണ്ണി മുകുന്ദന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു; ആരോപണ വിധേയയായ യുവതി പറയുന്നു

പീഡന പരാതിയില്‍ വഴിത്തിരിവ്; ഉണ്ണി മുകുന്ദനെതിരെ യുവതിയുടെ വെളിപ്പെടുത്തല്‍

CASE, FEATURED, UNNI MUKUNDHAN , RAPE , POLICE , കേസ് , അറസ്റ്റ് , സിനിമ , ഉണ്ണി മുകുന്ദന്‍ , ഭീഷണി , പീഡനം
സജിത്ത്| Last Updated: ചൊവ്വ, 19 ഡിസം‌ബര്‍ 2017 (15:11 IST)
നടന്‍ ഉണ്ണിമുകുന്ദനെതിരെ തിരക്കഥാകൃത്തായ യുവതി രംഗത്ത്. പീഡന കേസില്‍പ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന ആരോപണവുമായി
ഉണ്ണിമുകുന്ദന്‍ നല്‍കിയ പരാതി വ്യാജമാണെന്ന് ആരോപണ വിധേയയായ യുവതി വ്യക്തമാക്കി. ഉണ്ണി മുകുന്ദന്‍ തനിക്കെതിരെ നൽകിയത് കള്ളക്കേസാണെന്നും ഫിലിം സ്കൂൾ പഠന ശേഷം തിരക്കഥാ രചനാ ശ്രമങ്ങളിൽ സജീവമായ എറണാകുളം സ്വദേശിയായ യുവതി പറഞ്ഞു.

തന്നെ ബലാല്‍സംഘം ചെയ്യാന്‍ ഉണ്ണി മുകുന്ദന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നാല് മാസം മുമ്പ് താൻ നൽകിയ കേസിൽ കാക്കനാട് കോടതിയിൽ നിന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷമാണ് ഉണ്ണി ഇത്തരമൊരു വ്യാജ പരാതിയുമായി രംഗത്തെത്തിയതെന്നും തന്നെ അപകീർത്തിപ്പെടുത്താൻ മാധ്യമങ്ങളെ കൂട്ടുപിടിച്ചതെന്നും അവർ പറഞ്ഞു. ഉണ്ണി മുകുന്ദനെ കണ്ട് കഥ പറയാന്‍ ചെന്ന സമയത്താണ് തനിക്കെതിരെ അതിക്രമം ഉണ്ടായതെന്നും യുവതി പറഞ്ഞു.

കഥ പറയുന്നതിനായി ഉള്ളിയുടെ ഇടപ്പള്ളിയിലുള്ള വീട്ടിലേക്ക് ചെല്ലാനായിരുന്നു ആവശ്യപ്പെട്ടത്. തിരക്കഥാകൃത്തു കൂടിയായ ഒരു സുഹൃത്ത് വഴി ഫോണ്‍ വിളിച്ചാണ് അദ്ദേഹത്തെ കാണാന്‍ സമയം വാങ്ങിയത്. സിനിമാ മേഖലയില്‍ ഇത്രയും നല്ലൊരു പയ്യന്‍ ഇല്ലെന്നും തനിച്ച് പോയാല്‍ മതിയെന്നുമാണ് സുഹൃത്ത് തന്നോട് പറഞ്ഞത്. നേരത്തെ ഉണ്ണിയെക്കുറിച്ച് ചില പരാതികള്‍ കേട്ടിരുന്നെങ്കിലും അവയെല്ലാം വ്യാജമാണെന്ന് കരുതിയെന്നും അവര്‍ പറഞ്ഞു.

താന്‍ വീട്ടിലെത്തിയ സമയത്ത അയാള്‍ അല്‍പ്പം ദേഷ്യത്തിലായിരുന്നു. കഥ കേള്‍ക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ അദ്ദേഹം സ്‌ക്രിപ്റ്റ് ചോദിച്ചു. അത്​കൊണ്ടുവരാമെന്ന്​പറഞ്ഞ്​പോകാനായി എഴുന്നേറ്റ തന്നെ അയാൾ കയറിപ്പിടിച്ചു. അയാളുടെ ആ പ്രവൃത്തി തന്നെ ഞെട്ടിച്ചു. എതിര്‍ത്തപ്പോള്‍ അയാളുടെ മുഖത്ത് ഒരു ജേതാവിനെ പോലെയുള്ള ചിരിയായിരുന്നു.

തുടര്‍ന്ന് അയാള്‍ എന്റെ ടീ ഷർട്ടിൽ പിടിച്ചു വലിച്ചു. മുഖത്ത്​ ബലമായി ചുംബിക്കാനുള്ള ശ്രമം നടത്തിയപ്പോള്‍ താൻ തല മാറ്റി. ആദ്യം പ്രതിരോധിച്ചാലും പിന്നീട്​താന്‍ സമ്മതിക്കുമെന്നായിരുന്നു അയാൾ കരുതിയത്​. അതോടെയാണ് താൻ ബഹളം വെച്ചത്. അതോടെ അയാൾ കൈവിട്ടു. താന്‍ പോകുന്നുവെന്ന്​ പറഞ്ഞു. കഥ കേൾക്കാൻ തയ്യാറാകാത്തതിനാൽ വെറും പത്ത്​മിനിറ്റ്മാത്രമേ അവിടെ നിന്നുള്ളൂവെന്നും യുവതി പറഞ്ഞു.

കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് മനസിലായതോടെ ഉണ്ണി തന്നെ ഫോണില്‍ വിളിച്ചു. താന്‍ ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് സുഹൃത്തിനെ വിളിച്ച് ഉണ്ണി ഭീക്ഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. പൊതുജനം അറിഞ്ഞാല്‍ ഇത് തന്നെയും ബാധിക്കുമെന്ന് കണ്ട് പൊലീസില്‍ പരാതി നല്‍കിയില്ലെന്നും തുടര്‍ന്നാണ് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കി രഹസ്യ മൊഴി നല്‍കിയതെന്നും യുവതി വ്യക്തമാക്കി.

പരാതിയുമായി മുന്നോട്ടുപോകുന്നതില്‍ തന്റെ രക്ഷിതാക്കള്‍ എതിരായിരുന്നു. അതുകൊണ്ടാണ് രഹസ്യമൊഴി മതിയെന്ന് തീരുമാനിച്ചത്. പരാതി സ്വീകരിച്ച കോടതി ഡിസംബർ എട്ടിന്​ഉണ്ണി മുകുന്ദനോട്​ഹാജരാകാൻ ആവശ്യപ്പെട്ടു. മഹാരാജാസ്​കോളജിനടുത്തുള്ള ജില്ലാ കോടതിയിൽ എത്തിയ ഉണ്ണിയെ രണ്ട് ആളുകളുടെ ജാമ്യത്തിലാണ്​കോടതി വിട്ടയച്ചതെന്നും യുവതി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.


(കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :