‘അമ്മ’യുടെ പ്രസിഡന്‍റാകാന്‍ സിദ്ദിക്ക്? ദിലീപിന്‍റെ പിന്തുണ ബലമാകും!

അജീഷ് ജെ 

തിങ്കള്‍, 20 നവം‌ബര്‍ 2017 (18:09 IST)

AMMA, Siddiq, Balachandra Menon, Dileep, Innocent, Mammootty, അമ്മ, സിദ്ദിക്ക്, ബാലചന്ദ്രമേനോന്‍, ദിലീപ്, ഇന്നസെന്‍റ്, മമ്മൂട്ടി

താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്‍റ് സ്ഥാനം ഇന്നസെന്‍റ് ഒഴിയുമെന്ന് സൂചന. അടുത്ത ജനറല്‍ ബോഡി യോഗത്തില്‍ ഇന്നസെന്‍റ് സ്ഥാനമൊഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഇന്നസെന്‍റ് ഒഴിഞ്ഞാല്‍ സംഘടനയെ ആരുനയിക്കും എന്ന ചോദ്യമാണ് ഇപ്പോള്‍ സിനിമാലോകത്ത് ഉയരുന്നത്. സംഘടനയില്‍ അംഗമല്ലെങ്കിലും ഇപ്പോഴും സംഘടനയുടെ നിയന്ത്രണം കൈവശമുള്ള ദിലീപ് ആര്‍ക്കൊപ്പമാണോ അയാള്‍ പ്രസിഡന്‍റാകാനാണ് സാധ്യത.
 
അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് സിദ്ദിക്ക് വരണമെന്ന താല്‍പ്പര്യം ദിലീപ് അനുകൂല വിഭാഗത്തിനുണ്ട്. ദിലീപിന്‍റെ അടുത്ത സുഹൃത്തും പ്രതിസന്ധിസമയത്ത് കൂടെനിന്നയാളുമാണ് സിദ്ദിക്ക്. ഒന്നാന്തരം സംഘാടകനാണെന്നതും സിദ്ദിക്കിന്‍റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
 
അതേസമയം, എല്ലാവര്‍ക്കും സമ്മതനായ ഒരാള്‍ എന്ന നിലയില്‍ ബാലചന്ദ്രമേനോന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വരാനും സാധ്യതയുണ്ട്. ഇന്നസെന്‍റിന് ശേഷം ആ സ്ഥാനത്തേക്ക് സര്‍വ്വസമ്മതനായ ഒരാള്‍ ബാലചന്ദ്രമേനോനാണ്. അതുകൊണ്ടുതന്നെ അദ്ദേഹം പ്രസിഡന്‍റാകുന്നത് സംഘടനയുടെ മുന്നോട്ടുള്ള പോക്കിന് കരുത്തുപകരുമെന്ന് വിശ്വസിക്കുന്നവരാണ് അധികം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

‘ദേ പപ്പാ... പപ്പയുടെ പപ്പ’; അമിതാഭ് ബച്ചനെ ഷാരൂഖിന്റെ പിതാവാക്കി അബ്‌റാം !

സോഷ്യല്‍ മീഡിയ കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്ത വിഷയമായിരുന്നു ഐശ്വര്യാറായിയുടെയും അഭിഷേക് ...

news

മലയാളത്തിന്‍റെ ബിഗ്ബി മമ്മൂട്ടിയല്ല, അത് മോഹന്‍ലാല്‍ !

ബിഗ്ബിയുടെ രണ്ടാം ഭാഗമാണ് ഇപ്പോള്‍ കേരളക്കരയില്‍ ചര്‍ച്ചാവിഷയം. അമല്‍ നീരദ് പോലും ...

news

‘എല്ലാം അറിഞ്ഞിട്ടും എന്തിനായിരുന്നു ലാലേട്ടാ’...; വെളിപാടിന്റെ പുസ്തകത്തിന് സെല്‍ഫ് ട്രോള്‍ !

എന്ത് വിഷയം കിട്ടിയാലും അതിനെ നിസാരമായി ട്രോളുന്ന ഈ ട്രോളന്മാര്‍ ഒരു സംഭവം തന്നെ അല്ലേ?. ...

news

പ്രണവിനോട് തോല്‍ക്കാന്‍ പാടില്ല, കരുതലോടെ മമ്മൂട്ടി!

മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് ആദ്യമായി നായകനാകുന്ന ‘ആദി’യുടെ വിശേഷങ്ങള്‍ ...

Widgets Magazine