സംഭവം കഴിഞ്ഞ ശേഷം സെറ്റിലെത്തിയ ദിലീ‍പിനെ കണ്ട് അവരെല്ലാം പകച്ചു പോയി !

ഞായര്‍, 25 ഡിസം‌ബര്‍ 2016 (14:27 IST)

Widgets Magazine
dileep, accident, punjabi house ദിലീപ്, സിനിമ, പഞ്ചാബി ഹൌസ്, അപകടം, കാവ്യ മാധവന്‍

തൊണ്ണൂറുകളുടെ തുടക്കത്തില്‍ മലയാള സിനിമയില്‍ മിന്നി നിന്ന നടനാണ് ദിലീപ്. ജനപ്രിയ നായകന്‍ എന്ന തലത്തിലേക്ക് ദിലീപിനെ ഉയരുവാന്‍ സഹായിച്ച ചിത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പഞ്ചാബി ഹൗസ്. ഒരു വന്‍ അപകടം കഴിഞ്ഞ ശേഷമായിരുന്നു ദിലീപ് പഞ്ചാബി ഹൗസിന്റെ ഷൂട്ടിങ് സെറ്റില്‍ ആദ്യ ദിവസം എത്തുന്നത്. ആ അപകടം ഒരു നിമിത്തമായിരുന്നു എന്ന് വിശ്വസിക്കുന്നതാവും ശരി.
     
എറണാകുളത്ത് വച്ചായിരുന്നു പഞ്ചാബി ഹൗസിന്റെ ഷൂട്ടിങ് നടക്കുന്നത്. സുന്ദര കില്ലാടിയുടെ ഷൂട്ടിങ് സെറ്റില്‍ നിന്നായിരുന്നു ദിലീപ് ആദ്യ ദിവസം പഞ്ചാബി ഹൗസിന്റെ സെറ്റിലെലേക്കെത്തിയത്. എന്നാല്‍ സെറ്റിലേക്ക് വന്നിറങ്ങിയ ദിലീപിനെ കണ്ട് അവിടെ ഉണ്ടായിരുന്നവരെല്ലാം എല്ലാവരും പകച്ചുപോയി. ഈ സെറ്റിലേക്കുള്ള യാത്രയില്‍ ദിലീപിന്റെ കാര്‍ ഒരു ബൈക്കുമായി കൂട്ടിയിടിക്കുകയും ഇടിയുടെ ആഘാതത്തില്‍ ദിലീപിന്റെ വലതു തോളിനു പരുക്കേല്‍ക്കുകയും ചെയ്തു.  
 
തുടര്‍ന്ന് ദിലീപ് അടുത്തുള്ള ഒരു ആയുര്‍വേദ ആശുപത്രിയില്‍ പോയി ചികിത്സ തേടുകയും തോളില്‍ കെട്ടാനുള്ള തുണിയും പുരട്ടാനുള്ള തൈലവും കുടിക്കാനുള്ള കഷായവുമൊക്കെ വാങ്ങിയ ശേഷം തിരിച്ചു പോരുകയും ചെയ്തു. ഈ വസ്തുക്കളുമായിട്ടായിരുന്നു ദിലീപ് പഞ്ചാബി ഹൗസിന്റെ സെറ്റിലെത്തുന്നത്. അവസാനം എന്താണ് സംഭവിച്ചതെന്ന കാര്യം അറിഞ്ഞപ്പോളായിരുന്നു സെറ്റിലുള്ളവരുടെയെല്ലാം ശ്വാസം നേരേ വീണത്.    
 
ശകുനങ്ങളില്‍ വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം സിനിമാക്കാരും. ഫാസിലിന്റെ വീട്ടില്‍ വച്ച് റാംജി റാവു സ്പീക്കിങിന്റെ ചര്‍ച്ച നടക്കുമ്പോള്‍ കുഞ്ഞായിരുന്ന ഫഹദ് ഫാസില്‍ തറയില്‍ വീണണു. അത് നല്ല ശകുനമാണെന്ന് തങ്ങള്‍ വിശ്വസിച്ചുയെന്ന് സിദ്ധിഖ് - ലാല്‍ പറഞ്ഞിരുന്നു. എന്തായാലും പഞ്ചാബി ഹൗസിന്റെ സെറ്റിലേക്ക് വരുമ്പോഴുണ്ടായിരുന്ന ദിലീപിന്റെ അപകടവും നല്ല ശകുനമായിരുന്നു. ചിത്രം ബമ്പര്‍ ഹിറ്റാകുകയും ചെയ്തു. 
 Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സിനിമ പഞ്ചാബി ഹൌസ് അപകടം കാവ്യ മാധവന്‍ Dileep Accident Punjabi House ദിലീപ്

Widgets Magazine

സിനിമ

news

പുലിമുരുകന്‍റെ ലാഭത്തില്‍ നിന്ന് ഒരു രൂപ പോലും ലഭിച്ചിട്ടില്ല - നിര്‍മ്മാതാവ് തുറന്നുപറയുന്നു!

പുലിമുരുകന്‍റെ കളക്ഷന്‍ 150 കോടിയിലേക്ക് കുതിക്കുമ്പോള്‍ ലാഭത്തില്‍ നിന്ന് തനിക്ക് പണമായി ...

news

അമലയുടെ ഗ്ലാമറിന് ഇപ്പോൾ പരിധിയില്ല! ഈ നീക്കം വിജയെ വേദനിപ്പിക്കാനോ? ആരാധകർ പ്രതിഷേധത്തിൽ

അടുത്തിടെ കേട്ട വിവാഹമോചന വാർത്തകളിൽ ഏറ്റവും ചർച്ചയായത് അമല പോൾ- വിജയ് ദമ്പതികളുടെ ...

news

മോഹൻലാലിന് നന്ദി; 28 വർഷങ്ങൾക്ക് ശേഷം ചരിത്രം ആവർത്തിച്ച് 'ചിത്രം' തരംഗമാകുന്നു!

വര്‍ഷങ്ങള്‍ക്കിപ്പുറം ചരിത്രം വീണ്ടും ആവര്‍ത്തിക്കുന്നു. ഒരു കൂട്ടം യുവാക്കളുടെ ...

news

ദേശീയഗാനത്തിന്റെ പേരില്‍ അനാവശ്യമായി വിവാദമുണ്ടാക്കുന്നു, ഇതൊരു ശരിയായ നടപടിയല്ല: മോഹന്‍ലാല്‍

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ചുകൊണ്ട് മോഹന്‍ ...

Widgets Magazine