‘അച്ഛന്‍ അന്നാണ് എന്നെ ആദ്യമായി ഉപദേശിച്ചത്’; വെളിപ്പെടുത്തലുമായി താരപുത്രന്‍

വ്യാഴം, 7 ഡിസം‌ബര്‍ 2017 (11:13 IST)

ജയസൂര്യ, ഇന്ദ്രജിത്ത്, അനൂപ് മേനോന്‍ തുടങ്ങിയ താരങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് വിനയന്‍. എന്നാല്‍ സ്വന്തം മകന്‍ സിനിമയിലേക്ക് വരുന്നതിനോട് ആദ്യം താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. പിന്നീട് മകന്‍ വിഷ്ണു വിനയന്റെ ഇഷ്ടത്തിനോട് സമ്മതം മൂളുകയായിരുന്നു.
 
ഹിസ്റ്ററി ഓഫ് ജോയ് എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു വിനയ് സിനിമയില്‍ തുടക്കം കുറിച്ചത്. സംവിധാനത്തോടായിരുന്നു കൂടുതല്‍ താല്‍പര്യമെങ്കിലും നടനായാനാണ് വിഷ്ണു സിനിമയില്‍ തുടക്കം കുറിച്ചത്. സിനിമയിലെ തുടക്കത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വിഷ്ണു ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരുന്നു.
 
പഠിക്കുന്നതിനിടയില്‍ത്തന്നെ സിനിമയില്‍ അരങ്ങേറണമെന്ന മോഹം ഉള്ളിലണ്ടായിരുന്നു.കഥയെഴുതി സംവിധാനം ചെയ്യുന്നതിനോടായിരുന്നു കൂടുതല്‍ താല്‍പര്യം. എന്നാല്‍ അഭിനേതാവായി അരങ്ങേറാനുള്ള അവസരമാണ് ആദ്യം ലഭിച്ചത്.
 
വിനയന്‍ സംവിധാനം ചെയ്ത ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍ എന്ന സിനിമയുടെ കഥ തയ്യാറാക്കിയത് വിഷ്ണുവായിരുന്നു. ഇന്ദ്രജിത്തും ഭാമയും പ്രധാന വേഷത്തിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത് അച്ഛന്‍ തന്നെയാണെന്നും വിഷ്ണു തുറന്നു പറഞ്ഞു. 
 
അഭിനയത്തില്‍ തുടക്കം കുറിക്കുന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ചെയ്യൂ എന്നാണ് അച്ഛന്‍ പറഞ്ഞത്. സിനിമയുടെ കഥ അച്ഛന് ഇഷ്ടപ്പെട്ടിരുന്നു. സിനിമ ഇറങ്ങിയതിന് ശേഷം അച്ഛന്‍ ധാരാളം ഉപദേശങ്ങള്‍ നല്‍കിയിരുന്നതായും വിഷ്ണു ഓര്‍ക്കുന്നു.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

നമ്മുടെ പൂർവികരെ തമ്മിൽ തെറ്റിക്കാൻ ഉപയോഗിച്ച അതേ മാർഗം നമ്മളിലും ഉപയോഗിക്കുന്നു; അജുവിന്റെ ഫേസ്ബുക്ക് പോസ്‌റ്റ് വൈറലാകുന്നു

സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കുന്ന നടനാണ് അജു വർഗീസ്. ...

news

പീസ് അല്ല... മാസ്റ്റര്‍ പീസ്; പൊട്ടിച്ചിരിയുടെ റോസാപ്പൂ - തകര്‍പ്പന്‍ ടീസര്‍ കാണാം

ബിജുമേനോനെ നായകനാക്കി നവാഗതനായ വിനു ജോസഫ് തിരക്കഥയെഴുതി സംവിധാനം തെയ്യുന്ന റോസാപ്പൂ ...

news

‘ബോളിവുഡിലെ ലൈംഗിക അതിക്രമങ്ങള്‍ തുറന്നു പറഞ്ഞാല്‍ പല നായകന്മാരും ഇല്ലാതാക്കും’; വെളിപ്പെടുത്തലുമായി റിച്ച

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം തങ്ങള്‍ക്ക് നേരിടേണ്ടി വന്ന പീഡന ...

news

ദുല്‍ഖര്‍ സല്‍മാനല്ലേ?; അവതാരകയുടെ ചോദ്യത്തിന് നിവിന്‍പോളി നല്‍കിയ കിടിലന്‍ മറുപടി ഇങ്ങനെ ! വീഡിയോ കാണാം

മലയാളത്തിന്റെ പ്രീയതാരമായി നിവിന്‍പോളി മാറി കഴിഞ്ഞു. അതിനിടയിലാണ് തമി‍ഴകത്ത് അരങ്ങേറ്റം ...