'എന്റെ വിവാഹമാണ്': വെളിപ്പെടുത്തലുമായി വിശാൽ

ശനി, 10 ഫെബ്രുവരി 2018 (14:01 IST)

അടുത്ത വർഷം വിവാഹിതനാകുമെന്ന് നടനും നടികര്‍ സംഘം നേതാവുമായ വിശാല്‍. നടികര്‍ സംഘത്തിന്റെ കെട്ടിടത്തിന്റെ പണി 2018ല്‍ പൂര്‍ത്തിയാകുമെന്നും അതിന് ശേഷമുള്ള തന്റെ ആദ്യ പണി വിവാഹിതനാകുക എന്നാണെന്നും വിശാല്‍ മാധ്യമങ്ങളോട് പറഞ്ഞു. 
 
എന്നാല്‍, ആരെയാണ് വിവാഹം കഴിക്കുന്നത് എന്നത് സംബന്ധിച്ച സൂചനകളൊന്നും താരം പങ്കുവെച്ചിട്ടില്ല. അതേസമയം, ശരത്ത്കുമാറിന്റെ മകളും തെന്നിന്ത്യന്‍ നടിയുമായ വരലക്ഷ്മി ശരത്ത്കുമാറുമായി താരം പ്രണയത്തിലാണെന്നും വരലക്ഷ്മിയെ ആണ് വിശാൽ വിവാഹം കഴിക്കാൻ പോകുന്നതെന്നും കോടമ്പാക്കത്തൊരു വാർത്തയുണ്ട്. 
 
രണ്ടു വര്‍ഷത്തില്‍ ഏറെയായി ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിശാലും വരലക്ഷ്മിയുടെ പിതാവ് ശരത്ത്കുമാറും തമ്മിൽ അത്ര നല്ല ബന്ധമല്ല ഉള്ളതെന്നതും പരസ്യമായ രഹസ്യമാണ്. വിശാലിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉള്‍പ്പെടെ ശരത്ത്കുമാറും സംഘവും ഉന്നയിച്ചിരുന്നു. 
 
നടികര്‍ സംഘം കെട്ടിടത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടായിരുന്നു ആരോപണങ്ങള്‍ എല്ലാം. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വിശാല്‍ തള്ളിക്കളയുകയും ശരത്ത്കുമാര്‍ ഉള്‍പ്പെടെയുള്ള സംഘത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. എതിർ പക്ഷത്ത് നിൽക്കുന്നയാളുടെ മകളെ വിശാൽ വിവാഹം കഴി‌ക്കുമോ എന്ന ആകാംഷയിലാണ് ആരാധകർ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂക്കാ, എനിക്ക് ഇനി ഇതിൽ കൂടുതൽ ഒന്നും വേണ്ട: ഒമർ ലുലു

ഒമർ ലുലു സംവിധാനം ചെയ്യുന്ന അഡാര്‍ ലൗവിലെ മാണിക്യ മലരായ എന്ന ഗാനം പുറത്തിറങ്ങി. ...

news

ഇതെന്തൊരു വൃത്തികെട്ട ടീസർ ആണ്: വിമർശനവുമായി ആരാധകർ

സന്തോഷ് പി. ജയകുമാർ സംവിധാനം ചെയ്യുന്ന 'ഇരുട്ടു അറൈയിൽ മുരട്ടു കുത്തു' എന്ന ചിത്രത്തിന്റെ ...

news

സുന്ദരിയായി ദിവ്യാ ഉണ്ണി - വീഡിയോ

നടി ദിവ്യാ ഉണ്ണിയുടെ വിവാഹ റിസപ്ഷന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഗോള്‍ഡന്‍ ...

news

നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്‌സ് പ്രഖ്യാപിച്ചു!

നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്‌സ് 2018 പ്രഖാപിച്ചു. ഇന്ത്യന്‍ സിനിമയിലെ പ്രതിഭകളെ ...

Widgets Magazine