ബിജുമേനോന്‍ ചിത്രത്തില്‍ വിക്രം? എന്താണ് യഥാര്‍ത്ഥ സത്യം?

ശനി, 25 നവം‌ബര്‍ 2017 (15:23 IST)

Biju Menon, Vikram, Dhruvanatchathiram, Gautham Vasudev Menon, Anjali, ബിജു മേനോന്‍, വിക്രം, ധ്രുവനക്ഷത്രം, ഗൌതം മേനോന്‍, അഞ്ജലി

കുറച്ചുദിവസമായി ഒരു വാര്‍ത്ത മലയാള സിനിമാലോകത്ത് കിടന്നുകറങ്ങുകയണ്. ബിജുമേനോന്‍ നായകനാകുന്ന ചിത്രത്തില്‍ തമിഴ് സൂപ്പര്‍താരം ചിയാന്‍ വിക്രം അഭിനയികുന്നു എന്നതാണ് അത്. ‘റോസാപ്പൂ’ എന്ന സിനിമയെ സംബന്ധിച്ചായിരുന്നു ആ വാര്‍ത്ത.
 
റോസാപ്പൂവില്‍ കാമിയോ റോളില്‍ വിക്രം എത്തും എന്നായിരുന്നു പ്രചരിച്ചത്. എന്നാല്‍ അത് ശരിയല്ലെന്നും വിക്രം ഒരു ചിത്രത്തിലും ഇപ്പോള്‍ കാമിയോ റോള്‍ ചെയ്യുന്നില്ലെന്നും വിക്രമിന്‍റെ മാനേജര്‍ അറിയിച്ചു.
 
മലയാളത്തില്‍ മുമ്പ് പല സിനിമകളില്‍ വിക്രം അഭിനയിച്ചിട്ടുണ്ട്. പക്ഷേ അതൊക്കെ അദ്ദേഹം തമിഴില്‍ വലിയ താരമാകുന്നതിന് മുമ്പാണ്. അതിനുശേഷം ഒരു മലയാള ചിത്രത്തില്‍ വിക്രം അഭിനയിച്ചിട്ടില്ല.
 
എന്നാല്‍ മലയാളത്തില്‍ അഭിനയിക്കാന്‍ ഏറെ താല്‍പ്പര്യമുള്ള വ്യക്തിയാണ് വിക്രം. മികച്ച തിരക്കഥ ലഭിച്ചാല്‍ തീര്‍ച്ചയായും അദ്ദേഹം മലയാളത്തിലെത്തും.
 
ധ്രുവം, മാഫിയ, രജപുത്രന്‍, സൈന്യം, ഇതാ ഒരു സ്നേഹഗാഥ തുടങ്ങിയ മലയാള സിനിമകളിലാണ് വിക്രം അഭിനയിച്ചത്. ഇതാ ഒരു സ്നേഹഗാഥയില്‍ അദ്ദേഹം നായകനായിരുന്നു. 
 
നവാഗതനായ വിനു ജോസഫ് സംവിധാനം ചെയ്യുന്ന റോസാപ്പൂ ഒരു ഡാര്‍ക്ക് കോമഡി ചിത്രമാണ്. തമിഴ് നടി അഞ്ജലിയാണ് ഈ സിനിമയിലെ നായിക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

കിടിലൻ ലുക്കിൽ ഹണി റോസ്!

കലാഭവൻ മണിയുടെ ജീവിതകഥയുമായി സാമ്യമുള്ള സിനിമയാണ് വിനയൻ ഒരുക്കുന്ന 'ചാലക്കുടിക്കാരൻ ...

news

സ്ത്രീത്വത്തെ അപമാനിച്ചു? ; നടി ജ്യോതികയ്‌ക്കെതിരെ കേസ് !

നാച്ചിയാര്‍ സിനിമയിലെ വിവാദ ഡയലോഗുമായി ബന്ധപ്പെട്ട് നടി ജ്യോതികയ്ക്കും സംവിധായകന്‍ ...

news

വിവാദങ്ങള്‍ക്കിടയിലും തന്റെ ഫോട്ടോഷൂട്ട് ആരാധകര്‍ക്കായി പങ്കുവെച്ച് ദീപിക !

ബോളിവുഡിന്റെ അഭിമാനമാണ് താര സുന്ദരി ദീപിക പദുക്കോണ്‍. പത്മാവതിയുമായി ബന്ധപ്പെട്ട വിവാദം ...

news

മമ്മൂട്ടിയും വിക്രമും വീണ്ടും ഒന്നിക്കുന്നു, നായികയായി നയൻതാരയും ശ്രിയ ശരണും!

നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് 'മാമാങ്കം'. 12 വര്‍ഷത്തെ ...

Widgets Magazine