ആമിയില്‍ നിന്നും പുറത്തായതാണോ ?; കമലിനെതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാ ബാലന്‍ രംഗത്ത്

കൊച്ചി, വെള്ളി, 26 ജനുവരി 2018 (13:31 IST)

  Vidya balan , Vidya balan statements , Kamal , Director Kamal , വിദ്യാ ബാലന്‍ , ആമി , മാധവിക്കുട്ടി , കമല്‍ , മഞ്ജു വാര്യര്‍

ആമിയില്‍ നിന്നും വിദ്യ ബാലന്‍ പിന്മാറിയത് നന്നായെന്ന സംവിധായകന്‍ കമലിന്റെ പ്രസ്‌താവനയ്‌ക്കെതിരെ ചുട്ടമറുപടിയുമാ‍യി ബോളിവുഡ് നടി വിദ്യാ ബാലന്‍ രംഗത്ത്.

ആമിയുമായി ബന്ധപ്പെട്ട കമലിന്റെ വാക്കുകള്‍ പ്രതികരണം അര്‍ഹിക്കുന്നുണ്ടെന്ന് താന്‍ കരുതുന്നില്ല. ഞങ്ങളുടെ വീക്ഷണങ്ങള്‍ തെറ്റായി പോയി. ഞാന്‍ ഈ സിനിമ ചെയ്യാന്‍ ഒരുക്കമാണെങ്കില്‍ അഞ്ചു വര്‍ഷം വരെ കാത്തിരിക്കാമെന്നാണ് കമല്‍ പറഞ്ഞിരുന്നത്. ശക്തമായ കഥാപാത്രമായിരുന്നു ഇത്, അതിനാല്‍ മാധവിക്കുട്ടി എന്ന വ്യക്തിയെ പഠിക്കാനും
തയ്യാറെടുപ്പുകള്‍ നടത്താനും സമയം ആവശ്യമായിരുന്നുവെന്നും വിദ്യാ ബാലന്‍ പറഞ്ഞു.

എന്നാല്‍ ഞാന്‍ ഉദ്ദേശിച്ചതു പോലെയല്ല തുടര്‍ന്ന് നടന്നത്. ഇതിനിടെ ഞങ്ങളുടെ വീക്ഷണങ്ങള്‍ തെറ്റാണെന്ന് മനസിലായതോടെ ഞാന്‍ ഉദ്ദേശിച്ചതു പോലെ കാര്യങ്ങള്‍ നീങ്ങിയില്ല. തുടര്‍ന്നാണ് ആമിയില്‍ നിന്നും താന്‍ പിന്മാറിയതെന്നും ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വിദ്യ വ്യക്തമാക്കുന്നു.

സ്‌ത്രീകളെ മോശമായി ചിത്രീകരിക്കുന്ന രീതി പണ്ടു മുതലേ നടക്കുന്നുണ്ട്. സംഭവിച്ചതെല്ലാം നല്ലതിനായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒന്നരവര്‍ഷം മുന്‍പ് ആ ചാപ്റ്റര്‍ ക്ലോസ് ചെയ്തതാണെന്നും വിദ്യാ ബാലന്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ദുല്‍ഖറിനൊപ്പം ഇനിയെങ്കിലും അഭിനയിക്കുമോ ?; വെളിപ്പെടുത്തലുമായി മമ്മൂട്ടി രംഗത്ത്

മലയാള സിനിമയും, ആരാധകരും ഒരുപാടു നാളായി ചര്‍ച്ച ചെയ്യുന്ന വിഷയമാണ് മമ്മൂട്ടിക്കൊപ്പം ...

news

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം വരുന്നു, എംടി തിരക്കഥയെഴുതുന്നു!

ഒരു ബ്രഹ്മാണ്ഡചിത്രം അണിയറയില്‍ ഒരുങ്ങുന്നു. മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ സംവിധാനം ...

news

ശ്രീനിയുടെ അസുഖം ആഘോഷമാക്കുന്നവര്‍ക്ക്‌ മറുപടിയുമായി സത്യന്‍ അന്തിക്കാട്

നടന്‍ ശ്രീനിവാസന്‍റെ അസുഖത്തെ സംബന്ധിച്ച നിരവധി അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയും ചില ...

news

മമ്മൂട്ടി ആരാധകരും ത്രില്ലില്‍; ആദിയില്‍ പ്രണവിനൊപ്പം മോഹ‌ന്‍ലാലും!

മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളാ‍യ മമ്മൂട്ടിയുടെയും മോഹ‌ന്‍ലാലിന്റെയും ആരാധകര്‍ ഒരുപോലെ ...

Widgets Magazine