ഓഡീഷന്‍ സമയത്തുപോലും ഡയറക്ടര്‍ എന്റെ നെഞ്ചിലേക്കായിരുന്നു നോക്കിയിരുന്നത്; വെളിപ്പെടുത്തലുമായി ബോളിവുഡ് സുന്ദരി

ഞായര്‍, 3 ഡിസം‌ബര്‍ 2017 (16:20 IST)

Vidya Balan , Casting couch , Bollywood , കാസ്റ്റിങ് കൗച്ച് , ബോളിവുഡ് , വിദ്യാ ബാലന്‍
അനുബന്ധ വാര്‍ത്തകള്‍

സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ചിനെപ്പറ്റി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടി വിദ്യാ ബാലന്‍. തന്റെ ഇരുപതാമത്തെ വയസ്സില്‍ ഒരു ടിവി ഷോയുടെ ഓഡിയേഷനുവേണ്ടി പോയ സമയത്ത് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവമാണ് വിദ്യാ ബാലന്‍ തുറന്ന് പറഞ്ഞത്. തുമാരി സുലുവിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
 
അച്ഛനോടൊപ്പം ഒരു ടിവി ഷോയുടെ ഓഡീഷന് പോയതായിരുന്നു ഞാന്‍. ആ സമയം കാസ്റ്റിങ് ഡയറക്ടര്‍ എന്റെ നെഞ്ചില്‍ തന്നെ നോക്കിയിരിക്കുകയായിരുന്നു. ഇതുകണ്ട് ഞാന്‍ അയാളോട് ചോദിച്ചു, നിങ്ങള്‍ എന്താണ് ഇങ്ങനെ നോക്കുന്നതെന്ന്? ആ സമയം അയാള്‍ വല്ലാതായി. എനിക്ക് ആ സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. പക്ഷേ സ്വീകരിച്ചില്ല - വിദ്യ പറഞ്ഞു.
 
സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ എല്ലാ മേഖലകളിലും വ്യാപകമാണെങ്കിലും സിനിമാ മേഖലയില്‍ അതല്പം കൂടുതലാണെന്നും വിദ്യ പറഞ്ഞു. മാത്രമല്ല, തന്റെ വസ്ത്രധാരണത്തിന്റെ പേരിലും നിറത്തിന്റെ പേരിലും ശരീരഭാരത്തിന്റെ പേരിലുമെല്ലാം തനിക്ക് പലതരത്തിലുള്ള പ്രശ്‌നങ്ങളും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും വിദ്യാബാലന്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മാനത്തെ കൊട്ടാരത്തിൽ അബിയുടെ നായകവേഷം ദിലീപ് തട്ടിയെടുത്തു ? തിരക്കഥാകൃത്ത് തുറന്നു പറയുന്നു !

ദിലീപിനെ അവഹേളിക്കുന്നതിനായി മാനത്തെകൊട്ടാരം എന്ന ചിത്രത്തെ കൂട്ടുപിടിക്കരുതെന്ന് ആ ...

news

അബിയുടെ കുടുബത്തിന് സാന്ത്വനവുമായി ദിലീപ് എത്തി - ഒന്നും മിണ്ടാന്‍ കഴിയാതെ ഷെയ്ന്‍ നിഗം

മലയാള സിനിമയെ ഞെട്ടിച്ചുകൊണ്ടായിരുന്നു നടനും മിമിക്രി താരവുമായ അബി ലോകത്തോടു വിട പറഞ്ഞത്. ...

news

ജയറാമിനെ ലാല്‍ ജോസ് ഒഴിവാക്കുന്നതെന്തിന്?

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ മോഹന്‍ലാല്‍ എന്തുകൊണ്ട് അഭിനയിക്കുന്നില്ല ...

news

ദാക്ഷായണി ബിസ്‌കറ്റ്സ് പൊളിയാന്‍ കാരണമെന്ത്?

പ്രിയദര്‍ശന്‍റെ സിനിമകള്‍ മെഗാഹിറ്റാകുന്നത് വലിയ കാര്യമല്ല. കാരണം ബ്ലോക്ബസ്റ്ററുകള്‍ ...

Widgets Magazine