കലിപ്പ് ലുക്കിൽ ഫഹദ്; 'വരത്തൻ' ടീസർ പുറത്ത്

ശനി, 14 ജൂലൈ 2018 (10:54 IST)

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമൽ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വരത്തൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അമൽ നീരദ് ഇതിനകം തന്നെ ഫേസ്‌ബുക്കിലൂടെ പങ്കിട്ടിരുന്നു. ഇപ്പോൾ വരത്തന്റെ ടീസറാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
 
ആക്ഷന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രമാണെന്ന് ടീസർ സൂചിപ്പിക്കുന്നു. അമൽ നീരദിന്റെ എ എൻ പി പ്രൊഡക്ഷൻസും ഫഹദ് ഫാസിലിന്റെ നിർമ്മാണ കമ്പനിയായ നസ്രിയ നസീം പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്. 
 
മായാനദിയിലൂടെ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ ഫഹദിന്റെ നായിക. അതേ സമയം ചിത്രത്തെക്കുറിച്ചുള്ള  മറ്റു വിശദാംശങ്ങളൊന്നും തന്നെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

'കേസിൽ ദിലീപിനെ ക്രൂശിച്ചു, ശശി തരൂരിനെതിരെ ചർച്ച പോലും ഇല്ല': സിദ്ദിഖ്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളാണ് എന്റെ സ്വാതന്ത്ര്യം ഹനിച്ചതെന്ന് ...

news

മമ്മൂട്ടി തന്നെ മുന്നിൽ, അബ്രഹാമിനെ തൊടാൻ കഴിയാതെ നീരാളി!

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നീരാളി ഇന്നലെയായിരുന്നു ...

news

ലിജോ ജോസ്‌ പെല്ലിശ്ശേരിയുടെ 'പോത്തി'ൽ വിനായകനും

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രമായ 'പോത്തി'ൽ നിവിനും ആന്റണി വർഗീസും പ്രധാന ...

news

അറുബോറൻ ഡയലോഗുകൾ, മോഹൻലാലിന്റെ നീരാളിക്ക് തണുപ്പൻ പ്രതികരണം- ആദ്യ റിപ്പോർട്ട് പുറത്ത്

മോഹൻലാലിനേയും മമ്മൂട്ടിയേയും ലക്ഷ്യം വെച്ച് കഥയെഴുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അവർ ...