Widgets Magazine Widgets Magazine

കാഴ്ചയില്ലാത്ത തനിക്ക് രണ്ട് കണ്ണുകൾ ലഭിച്ചുവെന്ന് വൈക്കം വിജയലക്ഷ്മി

തിങ്കള്‍, 2 ജനുവരി 2017 (19:22 IST)

Widgets Magazine

മലയാളികളുടെ മനം കവർന്ന ഗായികയാണ് വൈക്കം വിജയലക്ഷ്മി. വൈക്കം വിജയലക്ഷ്മി വിവാഹിതയാകാൻ പോകുന്നു എന്ന വിവരം ഏവരേയും സന്തോഷിപ്പിച്ചു. ആ സ്വരമാധുര്യത്തെ സ്നേഹിക്കുന്നവർ ആഗ്രഹിച്ച കാര്യം തന്നെയായിരുന്നു അത്. തൃശൂർ സ്വദേശിയായ സന്തോഷാണ് വരൻ.
 
കാഴ്ചയില്ലാത്ത തനിക്ക് ഇപ്പോൾ രണ്ട് കണ്ണുകൾ ലഭിച്ച സന്തോഷമാണ് ഉള്ളതെന്ന് വിജയലക്ഷ്മി ഗൃഹലക്ഷ്മിക്ക് ‌നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. ഞാന്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചതല്ല, കാഴ്ചയില്ലാത്ത എന്നെ ആരെങ്കിലും വിവാഹം കഴിക്കുമെന്ന്. ഇപ്പോള്‍ എല്ലാം അറിഞ്ഞുകൊണ്ട് ഒരാള്‍ എന്നെ സ്വീകരിക്കാൻ എത്തിയത് ദൈവത്തിന്റെ അനുഗ്രമാണെന്ന് വിജയലക്ഷ്മി പറയുന്നു.
 
സംഗീതവും ഭക്തിയും വേദനയുമാണ് തന്നെയും വിജയലക്ഷ്മിയെയും ഒന്നിപ്പിച്ചതെന്ന് സന്തോഷ് പറയുന്നു. ചെറുപ്പത്തിൽ അച്ഛൻ മരിച്ചു, ആറു വർഷം മുമ്പ് അമ്മയും. തനിച്ച് കഴിയുന്നതിനേക്കാൾ നല്ലതല്ലേ ഒരു നല്ല പെൺകുട്ടിയുടെ ഒപ്പം ജീവിക്കുക എന്ന തീരുമാനമാണ് തങ്ങളെ ഒന്നിപ്പിച്ചതെന്ന് സന്തോഷും വ്യക്തമാക്കുന്നു. മാർച്ച് 29നാണ് വിവാഹം.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ലിബർട്ടി എന്ന വാക്കിന്റെ അർത്ഥം ഫാസിസം എന്നല്ലേ?; ലിബർട്ടി ബഷീറിനെതിരെ എൻ എസ് മാധവൻ

മലയാള സിനിമ പ്രതിസന്ധിയുടെ നടുക്കളത്തിലാണ്. അന്യഭാഷാസിനിമകളെ സപ്പോർട്ട് ചെയ്ത് തീയേറ്റർ ...

news

രാജ 2 വരട്ടെ, മോഹന്‍ലാലിന് ഭയമില്ല!

വൈശാഖ് തന്‍റെ അടുത്ത ബ്രഹ്‌മാണ്ഡചിത്രം പ്രഖ്യാപിച്ചുകഴിഞ്ഞു. മമ്മൂട്ടി നായകനാകുന്ന രാജ 2. ...

news

മമ്മൂട്ടിയുടെ ആദ്യ 50 കോടി ചിത്രം!

മമ്മൂട്ടിയും നാദിർഷയും ഒന്നിക്കുന്നു‌വെന്ന വാർത്ത കാട്ടുതീ പോലെയാണ് പടർന്നത്. ചെയ്ത രണ്ട് ...

news

മമ്മൂട്ടിക്കൊപ്പം പീറ്റര്‍ ഹെയ്‌ന്‍ ? ‘രാജ 2’ വിശേഷങ്ങള്‍ !

വൈശാഖ് തന്‍റെ പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചുകഴിഞ്ഞു - ‘രാജ 2’. മമ്മൂട്ടിയാണ് ചിത്രത്തില്‍ ...

Widgets Magazine Widgets Magazine