എന്തിനാ ഇങ്ങനെ ടെൻഷൻ ആവണേ? ഇതൊരു ചിത്രമല്ലേ, കാണാത്തവർ കാണട്ടേ: ഉണ്ണി മുകുന്ദൻ

എന്തിനാ ഇങ്ങനെ ടെൻഷൻ ആവണേ? ഇതൊരു ചിത്രമല്ലേ, കാണാത്തവർ കാണട്ടേ: ഉണ്ണി മുകുന്ദൻ

Rijisha M.| Last Modified ശനി, 15 സെപ്‌റ്റംബര്‍ 2018 (17:19 IST)
ഒരു കുട്ടനാടൻ ബ്ലോഗിനെക്കുറിച്ച് എഴുതിയ കുറിപ്പിന് താഴെ വിമർശനവുമായെത്തിയ പ്രേക്ഷകന് കിടിലൻ മറുപടിയുമായി നടൻ ഉണ്ണി മുകുന്ദൻ. "ഒരു കുട്ടനാടൻ ബ്ലോഗ് കണ്ടു! ഒരുപാട് നാളുകൾക്ക് ശേഷം പ്രിയപ്പെട്ട മമ്മൂക്കയെ കുടുംബ പ്രേക്ഷകർക്ക് തിരിച്ചുകിട്ടിയിരിക്കുന്നു എന്ന് നിറഞ്ഞ മനസ്സോടെ പറയട്ടെ ! ! നാടിന്റെ നേരും നന്മയും നിറഞ്ഞ ഒരു നല്ല കുടുംബചിത്രം. മമ്മൂക്കക്കും, സേതു ചേട്ടനും, ഈ സിനിമയുടെ ഭാഗമായി കൂടെ നിന്ന എല്ലാവർക്കും, നിറഞ്ഞ സ്നേഹം ! ഒരു കുട്ടനാടൻ ബ്ലോഗിന് എല്ലാ ആശംസകളും നേരുന്നു ! എന്നതായിരുന്നു ഉണ്ണി മുകുന്ദന്റെ പോസ്‌റ്റ്.

ഉണ്ണിച്ചേട്ടാ, നിങ്ങള്‍ ഒരു നടന്‍ അല്ലേയെന്നും തീര്‍ത്തും ആവറേജിലും താഴെയായ സിനിമയെ ഇങ്ങനെ തള്ളുന്നത് കഷ്ടമാണെന്നുള്ള അഭിപ്രായവുമായാണ് വിമര്‍ശകൻ എത്തിയത്. എന്നാല്‍ ഇതിനെ ഒരു സിനിമായി മാത്രം കാണൂ എന്നും മറുപടിയായി ഉണ്ണി പറഞ്ഞു. എന്തിനാ ഇങ്ങനെ ടെന്‍ഷന്‍ ആകുന്നത്? സമാധാനിക്കൂ, ഇതൊരു സിനിമയല്ലേ? കാണാത്തവര്‍ കാണട്ടേ, ഇതൊരു യുദ്ധം ഒന്നും അല്ലല്ലോ.’-ഇതായിരുന്നു ഉണ്ണിയുടെ മറുപടി.

വിമര്‍ശനവുമായി എത്തിയ മറ്റൊരു യുവാവിനും ഉണ്ണി മറുപടി നല്‍കി. ‘100 കോടി ഷുഗർ‍, ഇതു ഇക്കയുടെ മൂന്നാമത്തെ 100 കോടി’-ഇതായിരുന്നു മറ്റൊരാളുടെ പ്രതികരണം. സമൂഹമാധ്യമങ്ങളില്‍ സംസാരിക്കുന്ന കാര്യത്തില്‍ പ്രത്യേക കരുതല്‍ വേണമെന്നും മറ്റുള്ളവരെ മോശമായി പറയുന്നതിലൂടെ സുരേഷ് ഗോപിയുടെ ആരാധകനായ താങ്കള്‍ അദ്ദേഹത്തെ അവഹേളിക്കുരുതെന്നും ഉണ്ണി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :