ദിലീപും സൽമാനും ജയിൽവാസം അനുഭവിച്ചു അടുത്ത ഊഴം വിജ‌യുടേതോ!

വെള്ളി, 6 ഏപ്രില്‍ 2018 (16:14 IST)

Widgets Magazine

ദിലീപിനെയും നയൻതാരയെയും പ്രധാന കഥാപത്രങ്ങളാക്കി സിദ്ദിക്ക് സംവിധാനം ചെയ്ത സിനിമയാണ് ബോഡീ ഗാഡ്. ചിത്രം വലിയ വിജയമായതോടെ ആദ്യം തമിഴിലും പിന്നീട് ഹിന്ദിയിലും സിദ്ധിക്ക് തന്നെ സിനിമ ഒരുക്കിയിരുന്നു. തമിഴിൽ വിജയും അസിനുമായിരുന്നു പ്രധാന കഥാപാത്രങ്ങളെങ്കിൽ ഹിന്ദിയിൽ ഇത് സൽമാൻ ഖാനും കരീന കപൂറുമായിരുന്നു. ഇരുഭാഷകളിലും ചിത്രം വമ്പൻ വിജയം നേടി. എന്നാൽ ഈ വിജയങ്ങളുടെ പേരിലല്ല ഈ സിനിമ ഇപ്പോൾ ചർച്ചയാകുന്നത്. സിനിമയുടെ പേരിൽ വന്നിരിക്കുന്ന ഒരു ട്രോളാണ്.
 
ബോഡീഗാഡ് സിനിമയിൽ അഭിനയിച്ച ദിലീപും, ഇപ്പോൾ സൽമാൻ ഖാനും സെൻട്രൽ ജെയിൽവാസം അനുഭവിച്ചു. അടുത്ത ഊഴം വിജയുടെതാണോ എന്ന രീതിയിൽ പ്രചരിക്കുന്ന ട്രോൾ സോശ്യൽ മീഡിയയിൽ വൈറലായികഴിഞ്ഞു. ഐ സി യു ആണ് ഇത്തരത്തിൽ ട്രോൾ പുറത്ത് വിട്ടിരിക്കുന്നത്. 
 
നടി ആക്രമിക്കപ്പെട്ട കേസിലാണ് ദിലീപിന് ജയിൽവാസം അനുഭവിക്കേണ്ടി വന്നത്. കേസിൽ മൂന്നു മാസത്തോളം ദിലീപ് ജയിൽവാസം അനുഭവിച്ചിരുന്നു. പിന്നീട് ഉപാധികളോടെ കോടതി ജമ്യം അനുവദിക്കുകയായിരുന്നു.
സൽമാൻ ഖാൻ നേരത്തെ പല കേസുകളിലും പ്രതിചേർക്കപ്പെട്ടിരുന്നെങ്കിലും അന്ന് ശിക്ഷ അനുഭവിക്കേണ്ടി വന്നിരുന്നില്ല ഇപ്പൊൾ കൃഷ്ണമൃഗത്തെ വേട്ടയാടി എന്ന കേസിൽ കോടതി താരത്തിന് അഞ്ച് വർഷം തടവു വിധിക്കുകയായിരുന്നു. സൽമാൻ ഇപ്പോൾ ജോദ്പൂർ സെൻട്രൽ ജയിലിലാണ്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മമ്മൂക്കാ ഒരുപാട് നന്ദി: വിവേക് ഗോപന്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് നന്ദി അറിയിച്ച് മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി ...

news

ഇത് മൻമോഹൻ സിങ്ങോ? അതോ അനുപം ഖേറോ?

മുൻ പ്രധാനമന്ത്രിയായ മൻമോഹൻ സിങിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ആക്സിഡെന്റൽ പ്രൈം ...

news

ആ റെക്കോര്‍ഡും മമ്മൂട്ടിക്ക് സ്വന്തം!

മമ്മൂട്ടി എപ്പോഴും പരീക്ഷണങ്ങള്‍ക്ക് പിന്നാലെയാണ്. പുതിയ കഥകള്‍ക്കും സംവിധായകര്‍ക്കും ...

news

സഖാവ് അലക്സ് പരോളിനിറങ്ങി; മമ്മൂട്ടിയുടെ ക്ലാസും മാസും കൂടിച്ചേര്‍ന്ന അഭിനയം!

ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടി നായകനായ പരോള്‍ റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യ ...

Widgets Magazine