തമിഴ് ദൃശ്യം ‘പാപനാശം’ ത്രസിപ്പിക്കുന്ന ട്രെയിലര്‍

Last Modified വ്യാഴം, 30 ഏപ്രില്‍ 2015 (19:21 IST)


മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ദൃശ്യത്തിന്റെ തമിഴ് പതിപ്പ് പാപനാശത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് ജിത്തു ജോസഫ് തന്നെയാണ് .ചിത്രത്തില്‍ ജോര്‍ജ്ജ്കുട്ടിയുടെ വേഷത്തിലെത്തുന്നത് ഉലകനായകന്‍ കമല്‍ഹാസനാണ്. മലയാളത്തില്‍ മീന അവതരിപ്പിച്ച നായികാവേഷത്തില്‍ കമലിന്റെ ജീവിതസഖികൂടിയായ ഗൗതമിയും എത്തുന്നു. ചിത്രം തമിഴിലെത്തുമ്പോള്‍ ക്രിസ്ത്യന്‍ പശ്ചാത്തലം ഹൈന്ദവ പശ്ചാത്തലമായി മാറിയിട്ടുണ്ട്. സ്വയംഭൂലിംഗം നാടാരായാണ് ചിത്രത്തില്‍ കമലഹാസന്‍ എത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :