‘മമ്മൂട്ടി കഴിഞ്ഞാൽ സാമൂഹ്യപ്രതിബദ്ധതയുള്ള നടൻ ടൊവിനോ‘: കടകം‌പള്ളി സുരേന്ദ്രൻ

അപർണ| Last Updated: തിങ്കള്‍, 7 ജനുവരി 2019 (13:17 IST)
മലയാള സിനിമയിൽ യുവത്തന്മാരിൽ മുൻ‌നിരയിൽ നിൽക്കുന്ന നടനാണ് ടൊവിനോ തോമസ്. രണ്ട് വർഷം കൊണ്ട് താരത്തിന്റെ വളർച്ച അവിശ്വസനീയമാണ്. അഭിനയം മാത്രമാണ് തൊഴിലെന്ന് കരുതിയിരിക്കുന്ന നടന്മാർക്കിടയിൽ വ്യത്യസ്തനാവുകയാണ് ടൊവിനോ.

മമ്മൂട്ടി കഴിഞ്ഞാൽ അഭിനയത്തിലും സാമൂഹ്യപ്രതിബദ്ധതയിലും മാതൃകയാക്കാവുന്ന കലാകാരനാണ് ടൊവിനോയെന്ന് മന്ത്രി കടകം‌പള്ളി സുരേന്ദ്രൻ പറയുന്നു. ​സംസ്ഥാന യുവജന കമ്മിഷന്റെ യൂത്ത് ഐക്കൺ പുരസ്കാര ചടങ്ങിലാണ് മന്ത്രി ടൊവിനോയെ പുകഴ്ത്തി സംസാരിച്ചത്. വെള്ളിത്തിരയുടെ നക്ഷത്ര ലോകത്ത് നിന്ന് താരപ്പകിട്ടഴിച്ച് വെച്ച് പ്രളയബാധിതർക്ക് കൈത്താങ്ങായവരിൽ മുൻപന്തിയിലായിരുന്നു ടൊവിനോയെന്നും കടകം പള്ളി പറഞ്ഞു.

സ്വന്തമായ നിലപാടുകളുള്ള, സാമൂഹ്യപ്രതിബദ്ധതയുള്ള സിനിമാതാരമാണ് ടോവിനോ തോമസ്. പ്രളയ സമയത്ത് ടോവിനോ ചെയ്ത സാമൂഹ്യപ്രവർത്തനങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വളരെയധികം ചർച്ചയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയകളിൽ #സേവ് ആലപ്പാട് സമരത്തിനും താരം പരസ്യമായി ഐക്യദാർഢ്യം പ്രകടിപ്പിച്ചിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :